പപ്പ : ശെരിക്കും
ഞാൻ : നീ ആണേ സത്യം…. 😍
പപ്പ : എന്നാലേ ആ ട്രിപ്പ് ഇതാവട്ടെ പെട്ടെന്ന് ഡ്രസ്സ് എടുത്ത് വക്ക് നമ്മക്ക് കാറില് വീട്ടി പോവാ കൊറച്ച് ദിവസം അവർടെ കൂടെ ഇരുന്നിട്ട് തിരിച്ച് വരാ ഓക്കേ
ഞാൻ : വേണ്ട പപ്പ ഇപ്പൊ അവടെ അല്ലെ ഇരുന്നത് മതി ചക്കര അല്ലെ ഞാൻ പോട്ടെ ദേ വൈകീട്ട് ട്രിപ്പ് ഒള്ളതാ….
പപ്പ : എനിക്ക് ഒരു സാധനം തന്നാ ഓക്കേ
ഇന്നാ ഒരു നൂറും അമ്പതും വച്ചിട്ട് ബാക്കി എടുത്തോ ഞാൻ എന്റെ പേഴ്‌സ് ചൂണ്ടി കാണിച്ച് പറഞ്ഞു…
പൈസ അല്ല രാമു… 😌പപ്പ എന്റെ കൈക്ക് മെല്ലെ തല്ലിക്കൊണ്ട് പറഞ്ഞു
ഞാൻ : പിന്നെ
പപ്പ : ഒരു ഉമ്മ തന്നിട്ട് പൊക്കോ….
ഞാൻ : പറ്റില്ല…. 😡 അല്ല എനിക്ക് ചുണ്ടില് മുറിയാ അതാ മാറട്ടെ തരാ എനിക്കും നല്ല ആഗ്രഹം ഒണ്ട്…. തരാ മാറട്ടെ
പപ്പ : ആണോ എങ്കി കവിളത്ത് താ
ഞാൻ : വേദനിക്കും പപ്പാ അതല്ലേ…
പപ്പ : സാരൂല്ല…. നമ്മക്ക് നോക്കാ.. ദേ ഞാൻ കൂടെ വരും….
ഞാൻ തല ആട്ടി….
പപ്പ തല തിരിച്ച് സൈഡ് ആക്കി
ഞാൻ അടുത്തേക്ക് പോയി സൗണ്ട് ഇട്ട് ഊതി
പപ്പ : നമ്പർ വേണ്ട രാമാ 😌
ഞാൻ പെട്ടെന്ന് ചുണ്ട് മുട്ടിച്ച് എടുത്തു….
പപ്പ : എനിക്ക് ഇത് വേണ്ട….
ഞാൻ : കളിക്കാൻ നേരൂല്ലാ പപ്പാ പ്ലീസ്
കഴിഞ്ഞു കഴിഞ്ഞു… എന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തന്നോ പൊക്കോ… പപ്പ നാണത്തോടെ പറഞ്ഞു…
എനിക്ക് ക്ഷമ തരണേ എന്റെ ആറ്റുകാൽ ബാസ്‌ക്കരാ…
ഞാൻ അവളെ മുട്ടാതെ തോളിൽ കൂടെ കൈ ഇട്ട് പിടിച്ചു
പപ്പ : ഇങ്ങനെ ആണോ മുത്തേ കെട്ടിപിടിക്കുന്നത്….ദേ ദിങ്ങനെ
പപ്പ ചുണ്ട് മടക്കി കടിച്ച് ചിരിച്ചോണ്ട് എന്നെ ഒറ്റ പിടി ആഞ്ഞ് വന്ന് ഇടുപ്പിൽ കൂടെ കൈ ചുറ്റി ഒറ്റ പിടി….