പപ്പ : അതും ഇതും ഒരു ബന്ധവും ഇല്ല ശിവ ചുമ്മാ ഓരോന്ന് ആലോചിച്ച് കൂട്ടല്ലേ…
ഞാൻ : എന്റെ കണ്ണീരില്ലേ അതിന് നീ കണക്ക് പറയണ്ടി വരും…
പപ്പ : ശിവ… എന്തിന് ഇങ്ങനെ സങ്കടപെടുന്നെ നീ…
ഞാൻ : ഇത്തിരി മനസാക്ഷി ഒണ്ടേ ഒന്ന് പോയി താ….
>00:23
ഒരു സമാദാനം ഇല്ല വീട്ടിലും പട്ടി നാട്ടിലും പട്ടി… വന്നവരും നിന്നവരും ഒക്കെ ഒരേ തെറി വിളി…. ഊക്കൽ…
അച്ഛനോടാ എനിക്ക് ഏറ്റവും വെറുപ്പ് തോന്നിയത്… താൽപ്പര്യം ഇല്ലെങ്കി വെഷം വച്ച് കൊന്നൂടെ…
ഞാൻ എണീറ്റ് ഉമ്മർത്ത് പോയി ഡോർ തൊറന്ന് വെളിയിൽ പോയി ചാര് പടിയിൽ ഇരുന്നു….
കൊറേ നേരം അങ്ങനെ പോയി മണിക്കൂറുകൾ കാലും നീട്ടി ആ ഇരുപ്പ് തുടർന്നു….
ഏതോ നിമിഷത്തിൽ ഞാൻ ഒറങ്ങിപ്പോയി…
ടാ ടാ രാമു രാമു….വെള്ളത്തിന്റെ അടിയിൽ നിന്ന് കേക്കുന്ന പോലെ ആ ശബ്ദം എനിക്ക് തോന്നി….
ഞാൻ ഞെട്ടി കണ്ണ് തൊറന്നു…
ചെറിയമ്മ മുന്നിൽ നിക്കുന്നു… ആള് അടിക്കാൻ വന്നതാ
ഞാൻ : എന്താ എന്താ
ചെറിയമ്മ : നീ എന്താ ടാ ഇങ്കെ
ഞാൻ : ഏയ് സുമ്മാ… 😊
ചെറിയമ്മ : എന്ത് ടാ കുട്ടാ നിനക്ക് പറ്റിയെ പറ
ഞാൻ : ഒന്നൂല്ലാ
എണീക്കാൻ പോയ എന്നെ പിടിച്ച് അവടെ തന്നെ ഇരുത്തി ചെറിയമ്മ അടുത്ത് ഇരുന്നു
ചെറിയമ്മ : പറ എന്താ പ്രച്ചന പറ…
ഞാൻ : ഒന്നൂല്ലാ ചെറിയമ്മ ഞാൻ പോട്ടെ…
ചെറിയമ്മ : ഇല്ല മോനെ നിന്നെ വിടില്ല കാര്യം പറ കല്യാണ സമയത്ത് നീ ഇതേ പോലെ സമ്മന്തമില്ലാത്ത ഓരോന്ന് ചെയ്യേം പറയേം ചെയ്തതാ….നീ പറ രാമു…
ഞാൻ : എന്തിന് എല്ലാം കേട്ടിട്ട് ഒന്നെങ്കി ഉപദേശിക്കാൻ അല്ലെങ്കി അപ്പനെ പോലെ കളിയാക്കാൻ അല്ലെങ്കി തല്ലാൻ അതും അല്ലെങ്കി
ഇല്ലില്ല നീ പറ അവരെന്നെ പറയാൻ വിടാതെ എടക്ക് കേറി പറഞ്ഞു….
ഞാൻ : ഇച്ചു… അന്ത കല്യാണം എന്നാച്ച്