പപ്പ : വേണ്ട ആന്റി….
ഞാൻ : അതെ ചെറി ഞാൻ അപ്പൊ എറങാ….
അച്ഛൻ : ശിവാ ഡാ ശിവ എവട്രാ
ഞാൻ അച്ഛന്റെ അടുത്തേക്ക് പോയി
അച്ഛൻ : മോനെ നീയേ ഇന്ന് പോണ്ട
അച്ഛൻ തല താത്തി നിന്ന് എന്നോട് പറഞ്ഞു
ഞാൻ : അയ്യോ അച്ഛാ ഇത് വേറെ എന്തോ ആണ്
അച്ഛൻ : ആയ്‌ക്കോട്ടേ നീ ആ കുട്ടിടെ അടുത്ത് പോ…. നാളെ പോവാടാ
ഞാൻ : ടോറോന്റെ ടയറ് മാറാൻ പോണം വച്ചതാ….
അച്ഛൻ : അത് രായനെ വിടാ… നീ ചെല്ല്….
അച്ഛൻ എന്റെ ബാഗ് പിടിച്ച് വാങ്ങി….
ഞാൻ മെല്ലെ നടന്ന് ഡയനിങ് ടേബിളിൽ പോയിരുന്നു…
അമ്മ : പവി മൂന്നര ആഴ്ചയിലെ അറിഞ്ഞു ഇതിപ്പോ ഒരു മാസം കഴിഞ്ഞില്ലേ… ചെലപ്പോ അതന്നെ ആവും അറിയില്ല ഈശ്വരാ നല്ലതാവണെ…
ഞാൻ : അമ്മാ അമ്മാ 😡
അമ്മ : വരുന്നടാ
അമ്മ ഓടി എന്റെ അടുത്തേക്ക് വന്നു
ഞാൻ : അതൊന്നും അല്ലമ്മാ…. ചെ 😣
അമ്മ : ശെരി ടാ നീ എന്തിന് എലിയെ കൂട്ടിലിട്ട പോലെ കാണിക്കുന്നേ…
പവി വന്ന് എന്റെ തോളിൽ കൈ വച്ചു
ഞാൻ തിരിഞ്ഞ് നോക്കി അവളാ കണ്ടതും ഞാൻ ശക്തിയായി അത് തട്ടി….
ഞാൻ : കൂടുതൽ ഒണ്ടാകാൻ വരണ്ട പോ അങ്ങോട്ട്….😡
പവി സൈഡ് ആയി…
കാലത്ത് എണീറ്റ് കുളിച്ചത് മിച്ചം….
ഞാൻ സോഫേല് ഫോണും നോക്കി കാലിന്റെ മേലെ കാലും വച്ച് ഇങ്ങനെ കെടക്കായിരുന്നു….
ശ്രദ്ദിച്ച് പോണം ഡോക്ടറെ കണ്ടതും വിളിക്കണം… പ്രാർത്ഥിച്ചിട്ട് പോയിട്ട് വാ അമ്മ പപ്പടെ കൂടെ നടന്ന് പറഞ്ഞോണ്ട് വന്നു…
പിന്നാലെ പവിയും പവിടെ തോളിൽ കൈ ഇട്ട് ചെറിയും പിന്നാലെ പിന്നാലെ എല്ലാരും വന്നു…
അമ്മ : പിന്നെ മോളെ തണുത്തത് ഒന്നും കഴിക്കല്ലേ…
ഇവരിത് എന്തറിഞ്ഞിട്ടാ…ഞാൻ തല പൊക്കി അവരെ ഒക്കെ ഒന്ന് നോക്കിട്ട് തിരിഞ്ഞ് ഫോണിൽ നോക്കി….