അച്ഛൻ കൈ രണ്ടും ഇടുപ്പിൽ കുത്തി എന്റെ നേരെ നടന്ന് വന്ന് എന്നെ ഒന്ന് നോക്കി… പിന്നെ ഫുൾ ആയി സ്കാൻ ചെയ്തു….
ഞാൻ അത് കണ്ടതും കാല് താത്തി എണീറ്റ് നിന്നു
അച്ഛൻ : എന്താ
ഞാൻ : ഒന്നൂല്ലാ
അച്ഛൻ : പോണില്ലേ
ഞാൻ : പോണ്ടാ പറഞ്ഞു
അച്ഛൻ : ആര്
ഞാൻ: അച്ഛൻ തന്നെ അല്ലെ പറഞ്ഞത്
അച്ഛൻ : അതല്ല കൊച്ചിന്റെ കൂടെ പോണില്ലേ
അത് അമ്മ ആരെങ്കിലും പൊക്കോളും… ഞാൻ സിമ്പിൾ ആയി പറഞ്ഞു
അച്ഛൻ : ഭാഗ്യടെ ഭാര്യ ആണല്ലോ അത്…
ഞാൻ : വേണ്ട ഞാൻ തന്നെ പോവാ കൊഴപ്പില്ല 😊
അച്ഛൻ : വലിയ ഉപകാരം…. 🙏
ഞാൻ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് നിന്നു
അച്ഛൻ : തിരിഞ്ഞ് കളിക്കാതെ പോടാ കൊച്ച് എത്ര നേരായി നോക്കി നിക്കുന്നു….
ഞാൻ കീ എടുത്ത് വെളിയിലേക്ക് നടന്നു….
ഓടി പോയി ബൈക്കില് കേറി ഇരുന്നു
അച്ഛൻ : എടാ മണ്ടതലയാ ബൈക്കല്ല കാറ്… അയ്യോ ഇവന്റെ തലക്കത്ത് ചളി ആണോ കഷ്ട്ടം…. 😣
ഞാൻ തിരിച്ച് കേറാൻ നിന്നതും പവി കാറിന്റെ കീയും കൊണ്ട് എന്റെ അടുത്തേക്ക് ഓടി വന്നു….
ഞാൻ കീ പിടിച്ച് വാങ്ങി പോയി കേറി…
പപ്പ മെല്ലെ നടന്ന് വന്നു അമ്മ അവളെ പിടിച്ചിട്ടുണ്ട്….
അവളെ കാറി കേറ്റി ഇരുത്തി അമ്മ ലോക്ക് ചെയ്തു
ഞാൻ വണ്ടി മുന്നോട്ട് എടുത്തു….
പപ്പ : ശിവാ
ഞാൻ ഒന്ന് നോക്കി
പപ്പ : നമ്മടെ കുഞ്ഞ് വരാൻ പോവാ….
ഞാൻ വണ്ടി അവടെ ചവിട്ടി നിർത്തി….
ബാക്കില് വന്നവൻ ഹോണും അടിച്ചു കൂടെ തള്ളക്കും വിളിച്ചു
ഞാൻ വണ്ടി ഓരത്താക്കി നിർത്തി
പപ്പ : സത്യാ…. 🥹
അവളുടെ കണ്ണുകൾ നിറഞ്ഞു….
ഞാൻ : എന്താ go for it again 😣
പപ്പ എന്റെ കൈ എടുത്ത് അവൾടെ വയറ്റിൽ വക്കാൻ പോയി….