കാന്താരി 4 [Doli]

Posted by

ഞാൻ : പാർസൽ വാങ്ങി കൊണ്ട് വന്നാ പോരെ….

നല്ല തെരക്ക് കാണും

ഞാൻ ചെറിയെ നോക്കി പറഞ്ഞു

അച്ചു : ആമാ അച്ഛ

അവസാനം അത് തന്നെ തീരുമാനം ആയി.

ഞാനും അച്ചുക്കുട്ടനും കൂടെ പോയി ഫുഡ് ഒക്കെ വാങ്ങി കൊണ്ട് വന്നു…

അച്ഛൻ അങ്കിള് ചെറി ആന്റി കിച്ചു അഞ്ച് പേരും കഴിക്കാൻ ഇരുന്നു

കിച്ചു : അളിയൻ വാ കഴിക്കാ….

ഞാൻ : വേണ്ട ഞാൻ പിന്നെ ഇരുന്നോളാ….

കിച്ചു : എന്നാ പവി ഇരിക്ക്

പവി : വേണ്ട ചേട്ടാ

ആന്റി എന്തോ സിഗ്നൽ അങ്കിളിന് കൊടുക്കുന്നത് കണ്ടു

അങ്കിൾ : ആ ശങ്കരാ

അച്ഛൻ ഒന്ന് മൂളി

അങ്കിൾ : ഞാൻ പറഞ്ഞ കാര്യം എന്തായി

അച്ഛൻ : ഏത് കാര്യം താൻ ദിവസം വിളിച്ച് വേണ്ടതും വേണ്ടാത്തതും ഒക്കെ പറയുന്നുണ്ടല്ലോ ഇതിലേതാ 😂

അങ്കിൾ : അല്ല കുട്ടികൾടെ കാര്യം….

അച്ഛൻ : താൻ തെളിച്ച് പറ കിട്ടി ചട്ടി പറഞ്ഞിട്ട്

അങ്കിൾ : അല്ല കിച്ചുന് പവി മോളെ ആലോചിക്കുന്ന കാര്യം….

അച്ഛൻ എന്നെ ആണ് നോക്കിയത് ഞാൻ കൈ അഴിച്ച് നേരെ നിന്നു…

അച്ഛൻ : അത് നോക്കാല്ലോ ടൈം ആവട്ടെ ആലോചിക്കാൻ ടൈം താടോ

അങ്കിൾ : എന്താ ആലോചിക്കാൻ അത് പറ താൻ

അച്ഛൻ : ഭാഗ്യ വെള്ളം….

അമ്മ വെള്ളം എടുത്തോണ്ട് ഓടി വന്നു….

അച്ഛൻ : ഭാഗ്യാ

അമ്മ : ആഹ്

അച്ഛൻ : ഇവര് പവിടെ കാര്യം ചോദിക്കുന്നു

അമ്മ : ആഹ് 🙂

അച്ഛൻ : എന്താ തനിക്ക് തോന്നുന്നേ

അമ്മ : നിങ്ങള് പറ

അച്ഛൻ : എടൊ പഠിത്തം കഴിഞ്ഞിട്ട് പോരെ ഇതൊക്കെ പിന്നെ ഞങ്ങള് അത് അത്ര വലിയ കാര്യം ആക്കിയില്ല

അങ്കിൾ : അതിന് മോളെ ചന്ദ്രനിലേക്ക് കേറ്റി വിടാൻ ഒന്നും അല്ലല്ലോ… പഠിക്കാൻ കോളേജ് അവടേം ഒണ്ടല്ലോ പപ്പ ദേ ഇവടെ ചേർന്നില്ലേ അതെ പോലെ തന്നെ….

Leave a Reply

Your email address will not be published. Required fields are marked *