ഞാൻ : നിങ്ങക്ക് അറിയില്ല എന്ന് എനിക്ക് അറിയാ പക്ഷെ മറക്കാൻ അന്യർ ഒന്നും അല്ലല്ലോ നിങ്ങളും എന്റെ അച്ഛനും അമ്മയും പോലെ തന്നെ….അതോണ്ടാ ഞാൻ പറഞ്ഞത്… പക്ഷെ ലാസ്റ്റ് വഴക്ക് കഴിഞ്ഞപ്പോ എന്തെ പവിക്ക് കൊഴപ്പില്ല ഇത് അപ്പൊ പിന്നെ എനിക്കെന്താ…. എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല…
പവി ഒഴികെ എല്ലാർടെ മുഖതും ചിരി വന്നു….
അങ്കിൾ : അത്രേ ഒള്ളോ….
ഞാൻ : ആ പവിക്ക് ഓക്കേ ആണേ അതെ പോലെ ഈ ഈ…. ഹൈ എന്തായിരുന്നു
പപ്പ : കിച്ചു
ഞാൻ : ആ കിച്ചു കിച്ചുന് ഓക്കേ ആണേ അച്ഛനോട് സംസാരിച്ചാ മതി 😊… എനിക്ക് ഇഷ്ട്ടകേടൊന്നും ഇല്ല അച്ഛനും അമ്മേം കൂടെ ചെയ്തോളും… 😊
അങ്കിൾ : അതാ… 😂 കണ്ടോ ഇങ്ങനെ വേണം ജിൽ ജിൽന്ന്….
അച്ഛൻ : ശിവാ നാളെ വണ്ടി കിട്ടും പണിക്ക് വേണ്ട പ്ലാൻ ഒക്കെ ചെയ്യാൻ തൊടങ്ങിക്കൊ…
അച്ഛൻ കൂട്ടം മാറ്റാൻ ശ്രമം നടത്തി….
ഞാൻ : കാലത്ത് പോവാച്ഛ…
അമ്മ : ഏയ് വേണ്ട കൊച്ചിന് ഒന്നാമത് വൈയ്യ നീ പോയാ ശെരി ആവില്ല….
ഞാൻ : എന്നാ അമ്മ പോ
അമ്മ : ചോറും കൂട്ടാനും പാത്രം കഴുകല് പിള്ളേർക്ക് ടിഫൻ വീടും മുറ്റവും തൂക്കല് പിന്നെ തുണി കഴുകാൻ ഇടല് അത് കഴിഞ്ഞാ അത് വിരിച്ച് ഇടല് ഇതെല്ലാം നീ ചെയ്താ ഞാൻ ബാക്കി ഒക്കെ ചെയ്യാ…
ഞാൻ : 😨🙏വേണ്ട….
അച്ഛൻ : എന്നാ നീ വരണ്ട ഞാൻ പോയി കാര്യം ഒക്കെ നോക്കാ രണ്ട് ദിവസം കഴിഞ്ഞ് പതുക്കെ പോയാ മതി….
ആന്റി : എന്നാ പപ്പ കൊറച്ച് ദിവസം അവടെ വന്ന് നിക്ക് കിച്ചു കാണും അതാവുമ്പോ….
ഞാൻ ഒന്നും പറഞ്ഞില്ല
പപ്പ : വേണ്ടമ്മ…
എന്റെ ഫോൺ റിങ് ആയതും ഞാൻ വെളിലേക്ക് നടന്നു…
ഇന്ദ്രൻ ആയിരുന്നു അത്
ഞാൻ : ഹലോ മച്ചാ