ഇന്ദ്രൻ : മച്ചാ നിന്റെ വണ്ടിക്ക് അല്ലെ കോളേജില് മറ്റന്നാ ഓട്ടം
ഞാൻ : ആ കാണും
ഇന്ദ്രൻ : ഋഷിയേ മുട്ടിയ ചേട്ടന്മാര് അതില് ഒണ്ട് ഞാൻ : ഓഹോ 😂
ഇന്ദ്രൻ : അപ്പൊ അപ്പൊ 😂
ഞാൻ : അപ്പൊ അപ്പൊ ഡ്രൈവർ ശിവറാം
ഇന്ദ്രൻ : യേ ബോയ്… 😂
ഞാൻ : എന്തായാലും വന്നിരിക്കും….
ഇന്ദ്രൻ : ശെരി…
ഞാൻ : നീ എവടെ
ഇന്ദ്രൻ : ഞാൻ ഫ്രണ്ടിന്റെ വീട്ടില് അന്ന് വന്നില്ലേ വിക്രം അവന്റെ കൂടെ…
ഞാൻ : ശെരി…. ഞാൻ വരാ….
കൊറേ കഴിഞ്ഞ് അവര് എറങ്ങാൻ നിന്നു…
ആന്റി : ഇനി എപ്പഴാ വരുന്നേ
ഞാൻ : വരാ😊
ആന്റി : അതെ അന്നത്തെ ആ കൗണ്ടർടെ വീട്ടിലെ വെളമ്പ് കഥ ബാക്കി പറഞ്ഞില്ല…
ഞാൻ : പിന്നെ പറയാ…
പപ്പ : 😃
ആന്റി : ശെരി അപ്പൊ
അവര് യാത്ര പറഞ്ഞ് എറങ്ങി
പപ്പടെ മുഖം സന്തോഷം കൊണ്ട് നെറഞ്ഞ് നിക്കാ…
ഞാൻ മെല്ലെ ഉള്ളിലേക്ക് നടന്നു….
അച്ചു : ഡേയ് അവ തലയിലെ ഗുണ്ടേ തൂക്കി പോട്ടിട്ടിയെ ടാ…
അച്ഛൻ : ശിവാ
ഞാൻ തിരിഞ്ഞ് ലുങ്കി കാലോണ്ട് പൊക്കി എടുത്തിട്ട് വിളി കേട്ടു
അച്ഛൻ : എന്താ ഇപ്പൊ ഒരു മനം മാറ്റം…
ഞാൻ : ഞാൻ ഇപ്പൊ പറഞ്ഞില്ലേ അതാ കാര്യം പിന്നെ അവക്ക് ഇഷ്ട്ട കൊറവില്ലെ നടക്കട്ടെ…. അവൻ ഒരു പാർട്ടി ഫ്രീക്ക് ആണ് ഇവളൊ അതാ ഞാൻ വേണ്ട പറഞ്ഞത് അത്ര ഒള്ളൂ പവിക്ക് ഇഷ്ട്ട കൊറവ് ഇല്ലാത്ത സ്ഥിതിക്ക് ബാക്കി അച്ഛൻ അമ്മ ചെറി.. യച്ഛൻ ചെറിയമ്മ ഒക്കെ കൂടെ പ്ലാൻ ചെയ്തോ… 😊
അച്ഛൻ ഒന്ന് മൂളി എന്റെ തോളിൽ തട്ടി ഉള്ളിലേക്ക് നടന്നു…
അമ്മ പിന്നാലെ വന്ന് എന്റെ കവിളിൽ കൈ വച്ച് പിച്ചി കൈ ചുണ്ടിൽ വച്ചു…