ഡോർ അടയുന്ന ഒച്ച കേട്ടു കൊറച്ച് നേരം കഴിഞ്ഞതും എന്റെ മേലെ ഒരു കൈ വന്ന് മെല്ലെ തട്ടി അത് എന്റെ പ്രതികരണം നോക്കി നോക്കി എന്നെ മൊത്തം ആയി ചുറ്റി….
പപ്പ : ഡ്രൈവറേ
ഞാൻ ഒന്നും പറഞ്ഞില്ല
പപ്പ : ഡ്രൈവറേ
ഞാൻ : എന്താ
പപ്പ : എന്തോ ആലോചിച്ച് കെടക്കാ
ഞാൻ : അതെ ഒന്ന് കേറി കെടക്കോ പ്ലീസ്
പപ്പ : എന്താ പറ ആദ്യം
ഞാൻ : പവിടെ ഇഷ്ട്ടം ഒക്കെ ഓർത്ത് കെടന്നതാ….
പപ്പ : അതിന് എന്റെ കൈയ്യില് ഒരു വഴി ഒണ്ട്
ഞാൻ : എന്താ അത്
പപ്പ എന്റെ കൈയ്യിൽ കേറി കെടന്നു
പപ്പ : നമ്മക്ക് അങ്ങോട്ട് ഷിഫ്റ്റ് ആവാ അതാവുമ്പോ അവരും കാണും നമ്മക്കും കൂടെ പോവുമ്പോ നമ്മള് ഹാപ്പി അവരും ഹാപ്പി….
ഞാൻ : അല്ല ഞാൻ എന്തിനാ വരുന്നേ
പപ്പ : പിന്നെ
ഞാൻ : അതിന് അടുത്ത മാസം നിന്റെ ടൈം കഴിയില്ലേ
പപ്പ : എന്ത്
ഞാൻ : ഹാ നമ്മള് തമ്മി ഒള്ള ഡീൽ വച്ചിട്ട് അടുത്ത മാസം നീ പോവാ എന്നല്ലേ പറഞ്ഞെ….
പപ്പ ചാടി എണീറ്റു….
അവള് പോയി ലൈറ്റ് ഇട്ട് വന്നു
ഞാൻ എണീറ്റ് ഇരുന്നു….
പപ്പ : കൊമടി അടിച്ചതാണോ
ഞാൻ : അല്ല കാര്യം പറഞ്ഞതാ
പപ്പ : അപ്പൊ ഈ കാണിക്കുന്നത്
ഞാൻ : അത് നീ എന്നോട് കാണിക്കുന്ന എന്താണോ അത്ര തന്നെ 😊
പപ്പ : ഓ അപ്പൊ ഡ്രാമ ആയിരുന്നു ഇതൊക്കെ
ഞാൻ : പപ്പാ 😊
പപ്പ : വിളിക്കരുത് അങ്ങനെ
ഞാൻ : നീ ഇരിക്ക് പറയട്ടെ
പപ്പ ദേഷ്യത്തോടെ നോക്കി നിന്നു
ഞാൻ : ഇരിക്ക് പപ്പ ഞാൻ പറയട്ടെ
പപ്പ : ഇത്ര സ്നേഹത്തോടെ വിളിച്ചിട്ട് ചങ്കി കുത്താൻ നിനക്ക് എങ്ങനെ പറ്റുന്നു ശിവാ 😣