പപ്പ എന്റെ കോളർ പിടിച്ച് വലിച്ചു….
അവൾടെ പല്ല് ഉള്ളിൽ പൊട്ടി പൊടിയുന്ന ഒച്ച കേക്കാ…
പപ്പ : ഈ പറഞ്ഞത് ഇതോടെ തീരണം ഇനി ഇത് പറഞ്ഞാ നീ തീരും…. നിനക്ക് വേണ്ട പോലെ ജീവിക്കാൻ എനിക്ക് പറ്റും…. എന്നെ ഒണ്ടാക്കി രക്ഷപെടാൻ ആണ് പ്ലാൻ എങ്കി… മറന്നോ ശിവ നീ…
അവളെന്നെ ഉന്തി എണീറ്റ് ലൈറ്റ് ഓഫ് ആക്കി ബെഡിൽ കേറി കെടന്നു….
ഞാൻ പോയി ലൈറ്റ് ഇട്ടു….
പപ്പാ പപ്പാ
പപ്പ : എന്താ
ഞാൻ : മരുന്ന് 😊
അവളെന്നെ തുറിച്ച് നോക്കി
പപ്പടെ കണ്ണിന്റെ അറ്റത്ത് നിന്ന് ഒരു തുള്ളി കണ്ണീർ ഉരുണ്ട് കവിളിൽ കൂടെ ഒഴുകി വീണു….
അവളെന്റെ വയറ്റിൽ തല അമർത്തി കരയാൻ തൊടങ്ങി….
എന്ത് തേങ്ങക്കാ ഇതെന്ന് മാത്രം അറിയില്ല… ചെയ്യാൻ പോവുന്ന പാപത്തിന്റെ മുൻകൂർ കുമ്പസാരം ആണോ ഇനി…. 🙏
ഒരു മിനിറ്റ് അങ്ങനെ തന്നെ നിന്ന് പപ്പ എന്നെ വിട്ട് മാറി മരുന്ന് വാങ്ങി കഴിച്ചു….
ഞാൻ ഒരു ചിരി ചിരിച്ചിട്ട് ലൈറ്റ് ഓഫ് ആക്കി വന്ന് കെടന്നു….
എന്ത് ചെയ്തിട്ടും വിഴുന്നില്ല പണ്ടാരം ഞാൻ വന്ന ദേഷ്യം തലേണ എടുത്ത് കടിച്ച് തീർത്തു….
> കാലത്ത് പപ്പ എണീക്കുമ്പോ ശിവ ഇല്ല….ഫ്രഷ് ആയി താഴോട്ട് പോയി പപ്പ ഹോളിൽ തല ഇട്ടു നോക്കി ചെറിയച്ഛൻ മാത്രം അവടെ ഒണ്ട്…
പപ്പ നേരെ അടുക്കളയിൽ പോയി അവടേം ഇല്ല….
അമ്മ : മോള് എണീറ്റോ
പപ്പ : ഗുഡ് മോർണിംഗ് ആന്റി
അമ്മ : ഗുഡ് മോർണിംഗ്….
പപ്പ : ശിവ എവടെ ആന്റി
ചെറിയമ്മ : അവൻ പോയല്ലോ മോനെ
പപ്പ : എങ്ങോട്ട് 😳
ചെറിയമ്മ : അവൻ അഞ്ചരക്ക് തന്നെ പോയി….മോനോട് പറഞ്ഞില്ലാ
പപ്പ : ഇല്ല….
ചെറിയമ്മ : ആ മോള് ഒറങ്ങുന്ന കൊണ്ടാവും….
പപ്പ ഒന്ന് ചിരിച്ചിട്ട് തിരിഞ്ഞ് നടന്നു
പപ്പ നേരെ റൂമിൽ പോയി ഫോൺ തപ്പി എടുത്ത് ശിവക്ക് വിളിച്ചു….