ഞാൻ : 🙄
അങ്ങനെ ഞങ്ങള് നേരെ ചെറിയച്ഛന്റെ വില്ലയില് പോയി സെറ്റിലായി….
കുളിച്ച് കഴിച്ച് അവടെ തപ്പിയപ്പോ സൂര്യ വാങ്ങി വച്ച കുപ്പി ഇരിക്കുന്നു പിന്നെ അത് ഞാൻ അത് എടുത്ത് ഒരു റൗണ്ട് അടിച്ചിട്ട് ഞങ്ങള് കെടന്നു….
കാലത്ത് എന്നെ വർക്ക് ഷോപ്പിൽ വിട്ടിട്ട് അവൻ എങ്ങോട്ടോ പോയി….
വൈകീട്ട് ആയി അവൻ വരുമ്പോ
ഇന്ദ്രൻ : എന്തായി
ഞാൻ : ഏതാണ്ട് കഴിഞ്ഞു
ഇന്ദ്രൻ : പിന്നെ സൊനടെ അപ്പൻ വന്നു
ഞാൻ : എന്നിട്ട്
ഇന്ദ്രൻ :അവർക്ക് സമ്മതം ആണ് വീട്ടിലേക്ക് വരാൻ പറഞ്ഞു അവളോട്
ഞാൻ : നോക്കിക്കോ അയാള് ഊമ്പിക്കും
ഇന്ദ്രൻ : ഏയ്…. പിന്നെ സോന അമ്മു ഒറ്റക്കായത് കൊണ്ടാ ഇന്ന് സ്റ്റേ അടിക്കുന്നെ ജാനു വേറെ മറ്റന്നാ പോവും അതോണ്ട് അവള് കാലത്ത് പോയി… ഞാൻ നാളെ നിന്നെ കേറ്റി വിട്ടിട്ട് പെടക്കും…
ഞാൻ : ഓക്കേ വാ
ഇന്ദ്രൻ : ടാ മതി കാലത്ത് ട്രിപ്പ് ഒള്ളതല്ലേ നേരത്തെ വീട് പിടിക്കാ….
> 21 : 00
രാത്രി വീട്ടിൽ അച്ഛൻ വന്നു
പപ്പ വെളിയിൽ ഇരിക്കുന്ന കണ്ട് അച്ഛൻ ചിരിച്ച് ഉള്ളിലേക്ക് കേറി
അമ്മ : അതെ അവൻ വിളിച്ചിട്ട് എടുക്കുന്നില്ല
അച്ഛൻ : ആ എന്നെ വിളിച്ചിരുന്നു
അമ്മ : എന്താ
അച്ഛൻ : അത് നാളെ ട്രിപ്പ് പോവാ അതോണ്ട് നേരത്തെ കെടക്കാ പറഞ്ഞു
അമ്മ : നിങ്ങക്ക് വേണ്ട പറഞ്ഞൂടെ
അച്ഛൻ : അതല്ല ഡോ രാജന്റെ കൈയ്യില് ജാക്കി വീണു നീരും വേദനയും ഒക്കെ എന്ന്
അമ്മ : എങ്ങോട്ടാ
അച്ഛൻ : അത് അടുത്ത് തന്നെ താൻ ചോറ് വെളമ്പ്
അടുത്ത ദിവസം ഉച്ചക്കാ ഞാൻ എങ്ങോട്ടാ പോയത് എന്ന് എല്ലാരും അറിഞ്ഞത്….
അമ്മ ചാടി കുത്തി നടക്കുന്നുണ്ട്
ചെറിയമ്മ : ഒന്ന് സമാദാനം ആയി ഇരിക്ക് ചേച്ചി
അമ്മ : ഈ ചെക്കനോട് ഞാൻ പലവട്ടം പറഞ്ഞതാ ഈ വണ്ടി എടുത്ത് തെണ്ടാൻ നിക്കല്ലേ എന്ന് അപ്പൻ ആണേ കയറും ഊരി വിട്ടിരിക്കാ മോനെ….