അമ്മ : നിനക്ക് ഒന്നും പറയാൻ ഇല്ലേ മോനെ….
പപ്പ : ഞാൻ പറഞ്ഞാ ഒന്നും കേക്കില്ല ആന്റി…. ആന്റി ഈ കൂട്ട്കെട്ടാ അവനെ നശിപ്പിക്കുന്നത്…
അമ്മ : അതൊന്നും കൊഴപ്പം അല്ല ഒള്ളത് വച്ച് മെച്ചം ആണ് അവന്റെ കൂട്ടുകാര്….
പപ്പ : അല്ല ആന്റി ശിവക്ക് അവര് കഴിഞ്ഞേ ആരും ഒള്ളൂ
അമ്മ : ഈ കൊച്ച് എന്തൊക്കെ ആണ് പറയുന്നേ അവൻ അടിച്ച് പൊളിക്കാൻ പോയതല്ല മോളെ… ബസ് എടുത്ത് മൈസൂർ പോയി കേട്ടില്ലേ
പപ്പ : 🙄….
ചെറിയമ്മ : ചേച്ചി ചുമ്മാ ഇരി….
രണ്ട് ദിവസം പപ്പക്ക് ശിവടെ ഒരു വിവരവും ഇല്ലായിരുന്നു….വീട്ടിലുള്ളവര് പറയുന്ന കേട്ടിട്ടാ കാര്യം ഒക്കെ അറിയുന്നേ
ശനിയാഴ്ച രാത്രി പപ്പടെ ഫോൺ റിങ് ചെയ്തു അവളത് എടുത്ത് നോക്കി….
തന്റെ കുടുംബത്തിൽ നടന്ന മോശം കാര്യം ഒക്കെ ഓർത്ത് സങ്കടപ്പെട്ട് കെടന്ന പപ്പ സ്വബോധത്തിലേക്ക് തിരിച്ച് വരായിരുന്നു…
അവൾ ഫോൺ എടുത്ത് നോക്കി
ശിവ പപ്പ അറിയാതെ പറഞ്ഞു…
ഹലോ ഹലോ… ശിവാ
ഞാൻ : ഹലോ
പപ്പ : എവടെ ആണ് നീ….
ഞാൻ : അത് ഇരിക്കട്ടെ നീ എന്തിനാ അമ്മൂന്റെ ഫ്ലാറ്റിൽ പോണേ…. ഹാ
പപ്പ : നീ എവടെ ആണ് ശിവ
ഞാൻ : പപ്പാ…. നീ അമൃത ആയിട്ടുള്ള കമ്പനി വിട്ടോ ഇന്ദ്രന് അത് ഇഷ്ട്ടല്ലാ എന്റെ വായിൽ ഇരിക്കുന്നത് കേക്കാൻ നിക്കരുത് കേട്ടല്ലോ…. മേലാൽ അങ്ങോട്ട് പോയാ
പപ്പടെ കൺഡ്രോൾ പോയി
ഞാൻ : ഹലോ
പപ്പ : പറ 😡
ഞാൻ : ഇന്ദ്രു എന്നെ വിളിച്ച് പറഞ്ഞു…. നിനക്ക് അവർടെ കാര്യത്തിൽ കേറി തല ഇടാൻ ഒള്ള ഒരു കാര്യവും ഇല്ല യോഗ്യതും ഇല്ല കേട്ടല്ലോ…. കേട്ടൊന്ന്
പപ്പ : മൂന്ന് ദിവസം ചത്തോ ജീവനോടെ ഒണ്ടോ എന്ന് നോക്കിയോ ടാ നീ 😡….ഇതിനാണോ ഇപ്പൊ വിളിച്ചത്
ഞാൻ : അതെ നീ കൂടുതൽ ഒന്നും പറയണ്ട എന്തിന് പപ്പ എന്നെ ഇങ്ങനെ ദ്രോഹിക്കുന്നെ