ഞാൻ അതും പറഞ്ഞ് എണീറ്റ് നേരെ റൂമി പോയി കുളിച്ച് ഫ്രഷ് ആയി വണ്ടി എടുത്ത് നേരെ നന്ദന്റെ വീട്ടി പോയി….
എല്ലാം കഴിഞ്ഞ് വൈകീട്ട് അഞ്ച് മണിയോടെ തിരിച്ച് വന്നു…
അമ്മ : ഇത്തറേ നേർത്തെ വന്നോ..
ഞാൻ : വരണ്ടേ അപ്പൊ
അമ്മ : അയ്യോ ഇത് വല്ലാത്ത പ്രേതം കേറല് തന്നെ….മോള് എവടെ
ഞാൻ : അവടെ എവടെ എങ്കിലും കാണും…
അമ്മ : രാമുവേ അടി വാങ്ങി കൂട്ടുവേ നീ….
ഞാൻ ഒന്നും പറയാതെ കേറി പോയി…
ഈ ദിവസം നശിപ്പിച്ച ആ തായോളി സൂസിയെ കൊല്ലാൻ ആണ് എനിക്ക് തോന്നിയത്….
കൊറച്ച് കഴിഞ്ഞതും ഋഷി (ഇന്ദ്രന്റെ മാമന്റെ മോൻ ) എന്നെ വിളിച്ചു
ഞാൻ ഫോൺ എടുത്ത് സംസാരിച്ചു
ഋഷി : ശിവേട്ടാ എന്താ ഇവടെ സീൻ ക്യാ ഹേ യേ സബ് ആരാ ആ വന്ന ദീദി….
ഞാൻ : അതൊക്കെ നിന്റെ ചേട്ടൻ ചെയ്ത മഹാ സംഭവത്തിന്റെ ആണ്…
ഋഷി : ഒന്ന് കാണാൻ പറ്റോ
ഞാൻ : പിന്നെന്താ
ഋഷി : ശിവേട്ടാ ഞാനെ എന്റെ ഒരു ഫ്രണ്ടിനെ കാണാൻ ഇവടെ ഒരു കോഫി ഷോപ്പില് പോവുന്നുണ്ട് അങ്ങോട്ട് വരോ
ഞാൻ : നീ പോ കഴിയുമ്പോ വിളിച്ചാ മതി….
അര മണിക്കൂർ കഴിഞ്ഞതും അവന്റെ ഫോൺ വന്നു….
ഞാൻ ഒരു ലുങ്കി എടുത്ത് ഉടിത്തിട്ട് വെളിയിലേക്ക് എറങ്ങി….
വണ്ടി എടുത്ത് വെളിയിൽ എറങ്ങിയതും പണ്ടാരം കാറും കൊണ്ട് വരുന്നു….
ഞാൻ നോക്കുക പോലും ചെയ്യാതെ വണ്ടി എടുത്ത് നേരെ പോയി…. അവനേം കൂട്ടി നേരെ ബാറി പോയി ….
ഋഷി : എന്താ ശിവേട്ടാ കാര്യം…
ഞാൻ : ആദ്യം ഈ സിവേട്ടാ വിളി നിർത്ത് എനിക്ക് അത്ര പ്രായം ഒന്നും ഇല്ല….
അപ്പഴേക്കും നന്ദൻ അങ്ങിട്ട് വന്നു…
നന്ദൻ : തോന്നി ഇവടെ കാണും ന്ന്….
ഞാൻ : ദേ ഇവന് അറിയാ കാര്യം…. ഡാ നിന്റെ ചങ്കിന്റെ സീൻ എന്താ അനിയന് പറഞ്ഞ് കൊടുക്ക്….