പപ്പ : ഒന്ന് പോവോ വച്ചിട്ട്
ഞാൻ : നിനക്ക് മണ്ടക്ക് കേറാൻ തന്നെ അല്ലെ എന്റെ തല ഒള്ളത് പിന്നെ എന്തിനാ ദേ അവന് ദേഷ്യം വന്നാ പറഞ്ഞില്ല വേണ്ട…. എന്നോട് പറഞ്ഞോണ്ട് വരണ്ട പിന്നെ
പപ്പ : ഓ…. അപ്പൊ നാളെ ആ തെണ്ടി എന്നെ അടിച്ചാ പോലും നീ ചോദിക്കില്ല അല്ലെങ്കി നിന്നോട് പറഞ്ഞോണ്ട് വരണ്ട എന്ന് അങ്ങനെ അല്ലെ നീ പറഞ്ഞത്…
ഞാൻ : നിന്റെ കൈയ്യിലിരിപ്പിന്റെ ആവും അല്ലാതെ എന്ത്….
പപ്പ : ശെരി നല്ലതാ സന്തോഷം…
ഞാൻ : അങ്ങനെ അല്ല ഒന്ന് അടങ് പ്ലീസ്
പപ്പ : ഇനി നീ മിണ്ടണ്ട പിന്നെ ഞാൻ എന്ത് ചെയ്യണം എന്ന് നീ പറയണ്ട കേട്ടല്ലോ ഞാൻ എനിക്ക് സൗകര്യം ഒള്ള പോലെ ചെയ്യും…. അവള് ഫോൺ കട്ടാക്കി
സണ്ടേ രാത്രി ട്രിപ്പ് കഴിഞ്ഞ് വന്ന് തിങ്കൾ കാലത്ത് ഞാൻ വീട്ടിലേക്ക് പോയി…
കാലത്ത് തന്നെ അമ്മടെ വായിൽ ഒള്ളത് മുഴുവൻ കേട്ടു….
അമ്മ : രാമു ഞാൻ പലവട്ടം പറഞ്ഞു വണ്ടി എടുക്കരുത് എന്ന്
ഞാൻ : പോട്ടെ മമ്മി ട്രിപ്പ് കാൻസൽ ആയാ നമ്മൾ എങ്ങനെ ജീവിക്കും മല്ലൈയ്യാ….
അമ്മ : എങ്ങനെ ഒണ്ടായിരുന്നു ട്രിപ്പ് മന്തബുദ്ദി
ഞാൻ : പറന്നില്ലേ ഞാൻ….ആയിരം ആയിരത്തി അഞ്ഞൂറ് സ്പ്പീഡിലാ വണ്ടി ഓടിയത്
അമ്മ : നീ കൂടുതൽ എന്നെ പറ്റിക്കാൻ നോക്കണ്ട ആ വലത് വശത്ത് ഒള്ള സൂചി അല്ലേ അത് ഇരുന്നൂറ്റി ഇരുപത് വരെ പോവു….
ഞാൻ : എന്റമ്മോ ഇതെപ്പോ
അമ്മ : ഞാനെ കാറും കരിക്കും ഒക്കെ ഒള്ള വീട്ടി തന്നെ ജീവിച്ചത് കേട്ടല്ലോ
ഞാൻ : ശെരി…. ശെരി… 🙏
ഞാൻ സോഫയിൽ കേറി കെടന്നു….
അമ്മ : ചായ തരട്ടെ…
ഞാൻ : വേണ്ടമ്മ
ടാ
അമ്മ വന്ന് എന്റെ അടുത്ത് സോഫയിൽ ഇരുന്നു….
ഞാൻ തല പൊക്കി മടിയിൽ വച്ചു