കാന്താരി 4 [Doli]

Posted by

വല്ലാത്ത തണുപ്പ് ഒറക്കം വരുന്ന പോലെ മണ്ടക്കകത്തെ ചൂട് കമ്മി ആയ പോലെ….

രണ്ട് പേരും വഴക്കാണോ.. അമ്മ എന്റെ മുടി തലോടിക്കൊണ്ട് ചോദിച്ചു….

ഞാൻ : ഇല്ലല്ലോ

അമ്മ : മോള് മൊത്തത്തിൽ കിളി പോയി നടപ്പാ ചോദിച്ചപ്പോ കരഞ്ഞോണ്ട് കേറി പോയി….

ഞാൻ : അത് ചെലപ്പോ വീട്ട്കാരെ മിസ്സ്‌ ചെയ്യുന്ന കൊണ്ടാവും….

അമ്മ : എന്നാ പോയിട്ട് വാ

ഞാൻ : എങ്ങോട്ട്

അമ്മ : അവൾടെ വീട്ടിലേക്ക്….

ഞാൻ : പിന്നെ എനിക്കൊന്നും വൈയ്യ വേണേ കൊണ്ടാക്കാ….

അമ്മ : ഉം…. എന്താ വച്ചാ ചെയ്യ്….

പെട്ടെന്ന് അച്ഛൻ അങ്ങോട്ട് വന്നു

ഞാൻ എണീറ്റ് നിന്നു

അച്ഛൻ : വന്നോ…. ഉം എന്തായി

ഞാൻ : പൈസ കിട്ടി… ഇതാ

ഞാൻ പൈസ അച്ഛന് കൊടുത്തു

അച്ഛൻ : അതിന്റെ പണി എവടെ വരെ എത്തി

ഞാൻ : ലൈറ്റ് പിന്നെ സ്പീക്കർ കേറ്റണം ഇന്ന് കിട്ടും

അച്ഛൻ : എത്ര ആയി

ഒറ്റ സെക്കന്റ്‌

ഞാൻ ഫോൺ എടുത്ത് ബിൽ കാണിച്ച് കൊടുത്തു

അച്ഛൻ : ഇത്തിരി കൂടുതൽ ആണല്ലോ ഇത്

ഞാൻ : ഇല്ല അത് ഇപ്രാവശ്യം സിസ്റ്റം കേറ്റി പുതിയത്…. സ്പീകർ എണ്ണം കൂട്ടി…..

അച്ഛൻ ഒന്ന് മൂളി….ഇന്നാ പൈസ വച്ചോ

ഞാൻ : വേണ്ട

അച്ഛൻ : വച്ചോ ടാ ശമ്പളം ആയിട്ട് കണ്ടാ മതി വച്ചോ….

ഞാൻ : താങ്ക്സ്… 😌

അമ്മ : 😝

അച്ഛൻ ഒന്ന് ചിരിച്ചിട്ട് വെളിയിലേക്ക് എറങ്ങി പോയി….

അമ്മ : ശമ്പളം ഒക്കെ ആയല്ലോ

ഞാൻ : അമ്മക്ക് എന്താ വേണ്ടത്

അമ്മ : ഒന്നും വേണ്ട കളയാതെ വച്ചോ പൈസ

ഞാൻ : എന്നാലൂം

അമ്മ : വേണ്ട മുത്തേ നീ വച്ചോ

ഞാൻ : എന്നാ അമ്മ ഇത് വച്ചോ….

ഞാൻ അത് ഫുൾ അമ്മടെ കൈയ്യിൽ കൊടുത്തു….

അമ്മ : 🥹

Leave a Reply

Your email address will not be published. Required fields are marked *