ചെറിയമ്മ : ചെരി… ടൈമ്ക്ക് സാപ്പ്ട് കണ്ണാ…
ഞാൻ : ആ
അമ്മ : ചായ വേണോ… ഞാൻ : വേണ്ട….
ഞാൻ തിരിഞ്ഞ് നടന്നതും പവി മുന്നിലും അവൾടെ പിന്നിലായി പപ്പയും സ്റ്റെപ് എറങ്ങി വരുന്നു
ഒരാൾക്ക് വെഷമം മറ്റൊരാൾക്ക് എന്താ എന്ന് പോലും മനസ്സിലാകുന്നില്ല
ഞാൻ രണ്ട് പേരെയും ഒന്ന് നോക്കിയിട്ട് വെളിയിലേക്ക് നടന്നു…
സിറ്റ് ഔട്ട് എത്തിയതും അച്ഛൻ എതിരെ വന്നു
അച്ഛൻ എന്നെ ഒന്ന് നോക്കി
ഞാൻ ചിരിച്ചിട്ട് വെളിയിലേക്ക് എറങ്ങി
അച്ഛൻ : എങ്ങോട്ടാ
ഞാൻ : പോവാ
അച്ഛൻ : എങ്ങോട്ട്
ഞാൻ : വർഷാപ്പില്
അച്ഛൻ : വേണ്ട
ഞാൻ : അയയ്യോ പണി ഒണ്ട്
അച്ഛൻ : ഇങ്ങോട്ട് വന്നെ
അച്ഛൻ പറഞ്ഞോണ്ട് ഉള്ളിലേക്ക് കേറി
ഞാൻ പിന്നാലെ പോയി…
അച്ഛൻ നടന്ന് അടുക്കളയിലേക്ക് കേറി….
അച്ഛൻ : ആ ഭാഗ്യ
അമ്മ : ഓ
അച്ഛൻ : അതെ കൃഷ്ണൻ വിളിച്ചിരുന്നു
ഞാൻ ഒന്ന് ശ്രദ്ദിച്ച് നോക്കി
അച്ഛൻ : അവര് ഇന്ന് വരുന്നുണ്ട്….
എനിക്ക് അപ്പഴേ മനസ്സിലായി….എന്റെ നെഞ്ച് കലങ്ങി…. വെളിയിൽ കാണിച്ചില്ല പക്ഷെ
അമ്മ : എന്താന്നെ കാര്യം
അച്ഛൻ : ചെറിയ പെണ്ണ് കാണൽ പോലെ….
അമ്മ : അയ്യോ
അച്ഛൻ : എന്താ
അമ്മ : അല്ല വന്ന് പോയിട്ട് പറയായിരുന്നു നിങ്ങക്ക്…. 😡
പപ്പ ഒന്ന് ചെറുതായി ചിരിച്ചു….
അച്ഛൻ : താൻ ഒന്നും അറിയണ്ട ഒരുങ്ങി നിന്നാ മാത്രം മതി… മോളെ ഇന്ദു ഒന്നും പേടിക്കണ്ട ഇവടെ വേണ്ട ഫുഡ് ഞാൻ ഉച്ചക്ക് പറഞ്ഞ് വച്ചിട്ടുണ്ട് അത് ടൈം ആവുമ്പോ വരും…. പേടിക്കണ്ട
അമ്മ : അത് നന്നായി…. 😊
അച്ഛൻ : പെട്ടെന്ന് ആയിക്കോട്ടേ….
ഞാൻ : അമ്മാ ഞാൻ എറങാ അപ്പൊ
അച്ഛൻ : പറഞ്ഞത് മനസ്സിലായില്ലേ അപ്പൊ വായിന്ന് കേട്ടാല്ലേ അറിയൂ എന്നാ
ഞാൻ : ഞാൻ നിന്നിട്ട് എന്തിനാ ഇപ്പൊ