അച്ഛൻ : ശബ്ദം താത്തടാ 😡
ഞാൻ : സോറി
അച്ഛൻ : നിന്റെ അനിയത്തിടെ പെണ്ണ് കാണൽ ആണ് ഇന്ന്
ഞാൻ : അച്ഛൻ തന്നെ അല്ലെ പണ്ട് പറഞ്ഞിട്ടുള്ളത് നമ്മക്ക് നമ്മടെ ജോലി ആണ് കാര്യം എന്നാലെ നമ്മക്ക് വെല കാണു എന്നാലേ ഫങ്ഷന് ഒക്കെ പോവുമ്പോ മര്യാദ കിട്ടു എന്ന്…
അച്ഛൻ : അത് അല്ല അത്….
ഞാൻ : ഇത് പെണ്ണ് കാണൽ അല്ലെ അത് ഞാൻ ഇല്ലെങ്കിലും നടക്കും….
അച്ഛൻ : എടാ മോനെ എനിക്ക് അറിയാ അന്ന് ഞാൻ പറഞ്ഞത് നിന്റെ ഉള്ളിൽ കെടന്ന് പൊകയാണ് അത് തന്നെ ആണ് കാര്യം
അമ്മ : അതെ അതെ അന്ന് രാത്രി അവരോട് പറഞ്ഞത് ഒക്കെ അതിന്റെ തന്നെ ആണ്
ഞാൻ ഒന്ന് പുച്ഛിച്ചു എന്നിട്ട് ചുറ്റും നോക്കി…
അച്ഛൻ : പേടിക്കണ്ട ഇത് കല്യാണം ഒറപ്പിക്കൽ ഒന്നും അല്ല അവക്ക് പ്രായം ആയില്ലേ അപ്പൊ ഇത് പോലെ ആലോചന ആയിട്ട് കൊറേ പേര് വരും…. നിനക്ക് പെട്ടെന്ന് ഒറ്റ അടിക്ക് ജാക്ക്പോട്ട് അടിച്ച പോലെ എല്ലാർക്കും നടക്കോ….പിന്നെ നിന്റെ ഭാര്യ വീട്ടുകാർ ആയത് കൊണ്ട് മാത്രം കൊറച്ച് ഗ്രാന്റ് ആക്കുന്നു….കേട്ടോ മോളെ മോൾടെ വീട്ടീന്ന് ആയ കൊണ്ട് മാത്രം ഗ്രാന്റ് ഫങ്ഷൻ ആണ്…. കേട്ടല്ലോ 😉🙂
പപ്പ : ശെരി അങ്കിൾ… 😃
ഇവരിത് എന്ത് കോപ്രായാ കാണിക്കുന്നേ ഞാൻ മനസ്സിൽ വിചാരിച്ചു….
ചെറി : എപ്പോ വരും ചേട്ടാ അവര്
അച്ഛൻ : കൊറച്ച് കഴിയും…. ആ രാമാ നീ പോയിട്ട് ഈ ലിസ്റ്റ് വച്ചുള്ള സാധനം വാങ്ങി കൊണ്ട് മറ്റേ മൊക്കിലെ ഉബൈദിന്റെ വീട്ടി കൊടുത്തിട്ട് വാ…
പപ്പ : മുങ്ങോ ഇനി
അവള് ഒരു കളിയാക്കൽ പോലെ ചിരിച്ചോണ്ട് എന്നെ നോക്കി വിളിച്ച് പറഞ്ഞു….
അച്ഛൻ : ശെരിയാ… ടാ രാജു നീ പോ ഇന്നാ
ചെറി ചിരിച്ചോണ്ട് പേപ്പർ വാങ്ങി
ഞാൻ : ഞാനും വരാ