ഞാൻ : നന്നായി…
ഇന്ദ്രൻ : നീ അത് കാൻസൽ ആക്ക് മോനെ….
ഞാൻ : വേണ്ട നീ വച്ചോ നമ്മക്ക് ഇതില് റോളില്ല നിനക്കും പിന്നെ എനിക്കും….ഞാൻ വൈകീട്ട് വരാ…
ഞാൻ ഫോൺ കട്ടാക്കി….
വീടെത്തിയതും അച്ഛൻ മുന്നില് തന്നെ ഒണ്ട്….
അച്ഛൻ : എന്തായി
ചെറി : ഒരു പണ്ട്രണ്ട് മണിക്ക് വരാൻ പറഞ്ഞിട്ടുണ്ട്….
ഞാൻ മോളിലേക്ക് കേറി പോയി…
പണ്ടാരം അവടെ ഫോണിലാ ഒരു പരിഭവം പറച്ചിൽ ടോൺ ഒണ്ട്….
എന്നെ കണ്ടതും ഒന്ന് പരുങ്ങി….
ഞാൻ ഫോണും പേഴ്സും ടേബിളിൽ വച്ചിട്ട് കട്ടിലിൽ കേറി കമന്ന് കെടന്നു….
പപ്പ : ചിന്നു ഞാൻ പിന്നെ വിളിക്കാ…. ഞാൻ : പോണോ ഞാൻ
പപ്പ : വേണ്ട….
ഞാൻ തിരിഞ്ഞ് അവളെ ഒന്ന് നോക്കി
പപ്പ വെളിയിലേക്ക് നടന്നു
ഞാൻ ഒരു കുലുക്കി വിളിയിലാ എണീറ്റത്….
അച്ചുക്കുട്ടൻ ആയിരുന്നു അത്….
പിന്നെ പോയി കുളിച്ച് വരുമ്പോ ഡ്രസ്സ് കട്ടിലിൽ ഇരിക്കുന്നു….
നല്ല തേച്ച ഷർട്ടും മുണ്ടും
അതല്ല എന്റെ ഡ്രസ്സ് ഇത്…
ഒരു കറുത്ത ലുങ്കി പിന്നെ പുതിയ ബസ്സിന്റെ സ്റ്റെപ് വെൽഡ് വക്കുമ്പോ മൊരി തെറിച്ച് ഓട്ട ആയ ബനിയനും എടുത്തിട്ട് ഞാൻ താഴോട്ട് പോയി….
ഞാൻ സ്റ്റെപ്പ് എറങ്ങലും അവർടെ വണ്ടി ഉള്ളിലേക്ക് കേറുന്നതും ഒരുമിച്ചായിരുന്നു….
എന്നെ കണ്ടതും അയ്യേ എന്നപോലെ പപ്പ ഒന്ന് അടിമുടി നോക്കി….അതിന് കാരണം ഒണ്ട് ഞാൻ മീശയും താടിയും ഫുൾ അങ്ങ് എടുത്ത് പ്രായം ഒരു പതിനാറിലേക്ക് താത്തി….
ചെറി : ആഹാ കൊള്ളാ ടാ ഇപ്പൊ ചന്തം വന്നു….
ഞാൻ : ശെരിക്കും 😌
ചെറിയമ്മ : അയ്യോ നീയാണോ അച്ചു അതോ അച്ചു ആണോ അച്ചു 🤣
ഞാൻ : ഞാൻ 😌
ചെറി : വാ വാ അവങ്ക വന്തിട്ടാങ്ക…
ഞങ്ങള് രണ്ട് പേരും മുന്നിൽ പോയി നിന്നു….
അവരൊക്കെ എറങ്ങി ആന്റി എന്നെ കണ്ണ് മിഴിച്ച് നോക്കി