അയ്യോ അവൻ പോണു
പവി എന്നെ നോക്കി വെട്ടാൻ പോണ ആടിനെ പോലെ ആണ് അവൾടെ നോട്ടം.
ഞാൻ ചെറിടെ കാലിന്റെ എടയിൽ കൂടെ ചാടി ഉള്ളിലേക്ക് നടന്നു….
സോമൻ : ഡോ ഒന്ന് നിന്നെ
ഞാൻ തിരിഞ്ഞ് നോക്കി
സോമൻ : എന്താ ഒരു പരിചയം ഇല്ലാത്ത പോലെ
ഞാൻ : ഇല്ല മൂത്തവർ സംസാരിക്കുമ്പോ മിണ്ടാതെ നിക്കണം എന്നാ അച്ഛൻ പറഞ്ഞിട്ടിള്ളെ….
അച്ഛൻ തിരിഞ്ഞ് എന്നെ നോക്കി….
സോമൻ : മിസ്റ്റർ ശങ്കർ
അച്ഛൻ : ഓ
സോമൻ : നിങ്ങടെ മോനെ എനിക്ക് ഇഷ്ട്ടായി എന്താ വച്ചാ അയാൾക് പണി എടുക്കാൻ ഒള്ള മനസ് ഒണ്ട്….
അച്ഛൻ : ഓ…😊
ഞാൻ മെല്ലെ നടന്നു
സോമൻ : ആ മോനെ
ഞാൻ : കുരിശ്
സോമൻ : ഇത്തിരി വെള്ളം എടുത്ത് തന്നെ
ഞാൻ ഒരു ഗ്ലാസ് വെള്ളം എടുത്ത് അയാൾടെ അണ്ണാക്കിൽ ഒഴിച്ചിട്ട് മേലോട്ട് ഓടി
സ്റ്റെപ്പില് പപ്പ നിക്കുന്നു….
പപ്പ : എങ്ങോട്ടാ
ഞാൻ : കെടക്കാൻ….
പപ്പ : പിന്നെ കെടക്കാ എല്ലാരും വന്നിരിക്കുന്നത് കണ്ടില്ലേ….
ഞാൻ തിരിഞ്ഞ് താഴോട്ട് നടന്നു….
പപ്പ : നടക്കില്ല മോനെ….
അവള് തല ആട്ടി പറഞ്ഞു….
അമ്മ ഹോളിന്റെ ആർച്ചിൽ ചാരി നിന്ന് എന്നെ നോക്കി ചിരിച്ചു
അമ്മ നോക്കി നിക്കേ സ്റ്റെപ്പ് എറങ്ങി വന്ന ഞാൻ തറയിലേക്ക് വീണു….
അമ്മ ഒച്ച ഇട്ട് എന്റെ അടുത്തേക്ക് വന്ന് തട്ടി
എല്ലാരും കൂടെ എണീറ്റ് എന്റെ അടുത്തേക്ക് വന്നു….
ഒച്ച കേട്ട് പപ്പ സ്റ്റെപ്പ് എറങ്ങി വന്നു….
ചെറിയമ്മ പോയി വെള്ളം കൊണ്ട് വന്നു….
അമ്മ അത് വാങ്ങി എന്റെ മൊഖത്ത് തളിച്ചു….
എന്താ പറ്റിയത് രാമു.. കണ്ണ് തൊറന്ന എന്നെ നോക്കി അമ്മ ചോദിച്ചു…
ഞാൻ ചുറ്റും ഒന്ന് നോക്കി….
അമ്മ : എന്താ പറ്റിയെ
ഞാൻ : ഒന്നൂല്ലാ ബാലൻസ് പോയത്
അമ്മ : കാലത്ത് കഴിച്ചിട്ടും ഇല്ല ഒന്നും