ചെറി : ഹോസ്പിറ്റലിൽ പോണോ
ആന്റി : അതെ മക്കളെ പോവാ
ഞാൻ : വേണ്ട കൊഴപ്പില്ല
ഞാൻ മെല്ലെ സ്റ്റെപ്പിന്റെ പിടിയിൽ പിടിച്ച് പൊങ്ങി….
പവി : എന്താ എന്താ
ചെറി : അവൻ തല കറങ്ങി വീണത്….
ഞാൻ അമ്മടെ കൈയ്യിലെ വെള്ളം വാങ്ങി കുടിച്ചു
സോമൻ : മിസ്റ്റർ ശങ്കർ ഇത് ചെറിയ കാര്യം അല്ല നിങ്ങൾ ഹോസ്പിറ്റലിൽ കാണിക്കു
അച്ഛൻ : ആ ആ 😊
സോമി : നിങ്ങള് ഒക്കെ മാറ് ആ കുട്ടിക്ക് ഇത്തിരി കാറ്റ് കിട്ടട്ടെ
ഞാൻ : ഇല്ല കൊഴപ്പം ഒന്നും ഇല്ല 😊
ചെറി : നീ ഇരിക്ക്…. എല്ലാരും വരൂ നമ്മക്ക് അങ്ങോട്ട് ഇരിക്കാ അവൻ നേരായി എല്ലാം ഓക്കേ ആണ്….
സോമൻ : ആ കഴിഞ്ഞോ സംസാരം
കിച്ചു : ഇല്ല താഴെ ഒച്ച കേട്ടപ്പോ വന്നത് എങ്ങനെ ഒണ്ട് അളിയാ
അവൻ എന്റെ തോളിൽ കൈ ഇട്ടു ചോദിച്ചു
“കൊഴപ്പം ഇല്ല” അവന്റെ കൈ തട്ടി മാറ്റി ഞാൻ പറഞ്ഞു….
ആന്റി : വൈയ്യെ കുട്ടാ
ഞാൻ : ഇല്ലെന്ന്….
അമ്മ : സമയത്തിന് കഴിക്കണ്ടേ…😡
ഞാൻ എണീറ്റ് സ്റ്റെപ്പ് കേറി മേലേക്ക് പോയി….
” യെവനാ ഇറ്ന്താ എന്നെ സിവനായിറുന്താലും…. ”
ഞാൻ ചാടി ബെഡിലേക്ക് വീണ് തലേണ എടുത്ത് കെട്ടിപ്പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ഉരുണ്ടു…
പെട്ടെന്ന് ഡോർ തൊറക്കുന്ന ഒച്ച കേട്ടു….
പിശാശ് ആവും… ഞാൻ കണ്ണടച്ച് കമന്ന് അങ്ങനെ കെടന്നു….
ഒച്ച ഒന്നും കേക്കുന്നില്ല
പെട്ടെന്ന് ഒരു കൈ വന്ന് എന്റെ തോളിൽ അമർന്നു
പവി…. 🥹 അവൾടെ സ്പർശനം ഞാൻ മനസ്സിലാക്കി….
പവി : രാമു
ഞാൻ : എറങ്ങി പോ
പവി : എണീക്കാൻ… എന്നോട് ക്ഷമിക്കില്ലേ നീ… എനിക്ക് ഇനിയും നിന്റെ സങ്കടം സഹിക്കാൻ പറ്റില്ല ടാ….
അവള് തേങ്ങി കരയാൻ തൊടങ്ങി….
ഞാൻ ദേഷ്യത്തിൽ അവളെ തിരിഞ്ഞ് നോക്കി