തിരിഞ്ഞ് ചാടി എണീറ്റു….
അവൾടെ രണ്ട് കവിളും കൈ കൊണ്ട് പിടിച്ച് ചെറുതായി അമർത്തി….
ഞാൻ ജീവനോടെ ഒള്ളപ്പോ നീ ആ പട്ടിടെ ഭാര്യ ആവണ്ട…. നിനക്ക് ഇഷ്ട്ടം ഒണ്ടെങ്കിലും ഇല്ലെങ്കിലും നീ കുട്ടുനെ കെട്ടിയാ മതി കേട്ടോടി 😡
ദേഷ്യത്തോടെ കണ്ണ് നെറഞ്ഞ് ഒഴുകിക്കൊണ്ട് ഞാൻ പറഞ്ഞ് കൈ വിട്ടു
പവി കരഞ്ഞ് കൊണ്ട് ചിരിച്ച് എന്നെ നോക്കി…. എന്റെ മെത്തോട്ട് ചാടി കേറി….
എന്റെ മൊഖം മുഴുവൻ ഉമ്മ വച്ചു….
പവി തേങ്ങി തേങ്ങി കരയാൻ തൊടങ്ങി…
ഞാൻ അവളെ താഴെ വിട്ടു….
ഞാൻ : എനിക്ക് ചിന്തിക്കാൻ പറ്റില്ല ഇത്….
രാമു… 😣😭 പവി തേങ്ങി തേങ്ങി കരയാൻ തൊടങ്ങി….
ഞാൻ : ഒന്നും ഇല്ല സിമ്പിൾ ആയിക്കൊ ഒരു പുല്ലും നടക്കില്ല….എറങ്ങി പോടീ അവൾടെ ഒരു രാമു ഞാൻ ചത്താ നിനക്ക് എന്താ പഴയ ബന്ധം പറഞ്ഞോണ്ട് വരല്ലേ….
പപ്പ പെട്ടെന്ന് കേറി വന്നു
പവി എന്റെ മാറ്റം കണ്ട് എന്നെ നോക്കി നിന്നു
ഞാൻ : ഇതിനെ ഒന്ന് വിളിച്ചോണ്ട് പോ പപ്പാ
പവി കണ്ണ് തൊടച്ച് എന്നെ നോക്കി തിരിഞ്ഞ് നടന്നു…
പവി വെളിയിൽ എറങ്ങിയതും പപ്പ എന്റെ അടുത്തേക്ക് വന്നു
പപ്പ : പാവം അത് നിനക്ക് മനസാക്ഷി ഒണ്ടോ ടാ 😡 എന്നെ തന്നെ വേദനപ്പിച്ച് കൊല്ലാ ഇപ്പൊ പെങ്ങളേം… ആകെ നിനക്ക് നല്ലത് ആ തെണ്ടി മാത്രല്ലേ…. 😏.. Shame on you manH….
അവള് എറങ്ങി പോയി
കൊറച്ച് നേരം ഫോൺ നോക്കി ഇരുന്നിട്ട് ഞാൻ എറങ്ങി പോയി…
ആ കൊഴപ്പം ഒന്നും ഇല്ലല്ലോ എന്നെ കണ്ടതും പരമു മാമൻ എന്നെ നോക്കി ചോദിച്ചു
ഞാൻ : ഇല്ല മാമാ… 😊
അപ്പൊ ഒണ്ട് അച്ചു ചെറി കിച്ചു മൂന്ന് പേരും കൂടെ ഫുഡ് വന്ന പാത്രം ഒക്കെ എടുത്ത് വക്കുന്നു
ഓ കുടുംബത്തിലെ ഒരുത്തൻ ആവാൻ ഒള്ള പ്ലാൻ….
പിന്നെ പരമു മാമനും ആയിട്ട് ഊഞ്ഞാലിൽ ഇരുന്ന് കൊറേ നേരം സംസാരിച്ചു….