[ഒരു ബുള്ളറ്റ് വരുന്ന ഒച്ച കേട്ടു… മറ്റാരും അല്ല എന്റെ അമ്മടെ ഒരേയൊരു സഹോദരൻ തേങ്ങ സുന്ദരൻ അതായത് സുന്ദരൻ നമ്പ്യാർ തേങ്ങ ബിസിനെസ്സ് ആണ് സാറിന്റെ മെയിൻ പണി അതും ഒരു തേങ്ങടെ കീറിയ ജെട്ടി വരെ കളയില്ല തേങ്ങ വച്ച് എണ്ണ ചകിരി വച്ച് കയർ ചെരട്ട വച്ച് പല പല സംഭവങ്ങൾ അങ്ങനെ അങ്ങനെ വീണ പേരാണ് തേങ്ങ സുന്ദരന് എന്ന്… അച്ഛനെ പോലെ ആണ് അറത്ത കൈക്ക് സോൾട് തേക്കില്ല… പക്ഷെ പാവം ആണ്….കല്യാണ സമയത്ത് പരിചയപെടുത്താൻ പറ്റിയില്ല അങ്ങനെ ഒരു അവസ്ഥ ആയിരുന്നല്ലോ ]
ഞാൻ തിരിഞ്ഞ് നോക്കി
ഞാൻ : മാമ ഇപ്പോ വരാം
പരമു മാമൻ : ആ പോയിട്ട് വാ 😊
ഞാൻ വെളിയിലേക്ക് എറങ്ങി….
സുന്ദരൻ മാമ : ആ എന്താ ടാ നീ ഒണ്ടോ ഇവടെ പാണ്ടി
ഞാൻ : പിശുക്കൻ മാമൻ എന്താ ഇവടെ
സുന്ദരൻ മാമൻ : മോനെ രാമൻകുട്ടി നിന്റെ തന്തയോട് നീ ആദ്യം ചോദിക്ക് ഞാൻ ആണോ അങ്ങേരാണോ പിശുക്കൻ എന്ന്… ട്ടാ
ഒരു കാര്യവും ഇല്ല ചോദിച്ച് വാങ്ങി….
ഞാൻ : മാമ ഉള്ളില് ഒരു സാനം ഒണ്ട് അതികം മുട്ടണ്ട
സുന്ദരൻ മാമൻ : ചൊറി ആണോ
ഞാൻ : അയ്യോ വെഷ കുരുടി
സുന്ദരൻ മാമൻ : ശെരി എന്നാ…. വാ
അമ്മ : നീ വന്നോ
സുന്ദരൻ മാമൻ : തേങ്ങ ഒരു മൂന്ന് ലോഡ് കേറ്റി വിടാൻ ഒണ്ടായിരുന്നു ചേച്ചി…
അമ്മ : അവള് വന്നില്ലേ മക്കള് ആരും ഇല്ല
സുന്ദരൻ മാമൻ : കാലത്ത് വിളിച്ച് പറഞ്ഞിട്ട്…. ഉച്ചക്ക് ആയിരുന്നെ ഞാൻ പോലും കാണില്ലായിരുന്നു…. അവക്ക് ലീവില്ല ചേച്ചി മങ്കലാപുരത്ത് ആവും ഇനി നൈറ്റ് ഡ്യൂട്ടി കേറി ഇവടെ വന്ന് എറങ്ങും….
അമ്മ : അതെ ട്രെയിനില് സൂക്ഷിക്കാൻ പറ കള്ളന്മാര് ഒക്കെ ഒള്ളതാ
ഞാൻ : അമ്മ പേടിക്കണ്ട മാമൻ ഒരു തേങ്ങ എടുത്ത് ഇവടന്ന് ഒറ്റ ഏറ് കൊടുക്കും അതോടെ കള്ളൻ കാലി