മാമൻ : എന്ത് ചീഞ്ഞ തമാശ ആടാ അയ്യേ….
അളിഞ്ഞു 🙏😣😞
അമ്മ : നീ പോ അളിയൻ ഒക്കെ അപ്പറത്ത് കാണും
മാമൻ : ഓക്കേ….
ഞാൻ മാമന്റെ കൂടെ പോയി….പോവുന്ന വഴി ആ തെണ്ടി വീണ്ടും പവിടെ അടുത്ത് സൊള്ളുന്ന കണ്ടു
ഞാൻ : മാമ ഇതാ കിച്ചു
മാമൻ കിച്ചുന് സ്ട്രോങ്ങ് ആയി ഒരു കൈ കൊടുത്തു മിക്കവാറും കൈ ചതഞ്ഞുകാണും….
ഞാൻ : പപ്പടെ അനിയൻ
മാമൻ : എനിക്കറിയാ…. 😊എന്ത് ചെയ്യുന്നു
കിച്ചു : അങ്ങനെ പണി ഒന്നും ഇല്ല
മാമൻ : മിടുക്കൻ
മാമൻ തിരിഞ്ഞ് നടന്നു
ഞാൻ : പവി മാമന്റെ കൂടെ പോ….
പവി കേക്കണ്ട താമസം എണീറ്റ് മാമന്റെ കൂടെ നടന്നു….
കിച്ചു : അല്ല പവി
ഞാൻ : വരും 😊
ഞങ്ങള് അച്ഛൻ ഒക്കെ ഇരിക്കുന്ന സ്ഥലത്ത് പോയി…
അച്ഛൻ : സോമേട്ടാ ഇത് അളിയൻ
സോമൻ : ആ എന്ത് ചെയ്യുന്നു
മാമൻ : തേങ്ങ ബിസിനസ് ആണ്
സോമൻ : ആ…എവടെ കണ്ടോ തല കാണിക്കാൻ ആണേലും അവർടെ ആൾക്കാർ ഒക്കെ വന്നു നിന്റെ മൂത്ത അളിയൻ എവടെ ഹനുമാൻ
സോമൻ കി ക്കു മാമനെ നോക്കി പറഞ്ഞു…. കി ക്കു മാമൻ : ചേട്ടാ എന്താ ഇത്…. അളിയൻ പൊറത്ത് ബിസിനസ്ന് വേണ്ടി പോയിരിക്കാ പറഞ്ഞില്ലേ….
സോമൻ : എന്തോ….
കൊറച്ച് നേരം കഴിഞ്ഞതും ഫുഡ് കഴിക്കാൻ ഒള്ള പ്ലാൻ ആയി…
സോമൻ, സോമന്റെ ഭാര്യ, പരമു മാമൻ, അച്ഛൻ, കിക്കു മാമൻ, സുന്ദരൻ മാമൻ ഇത്രയും പേര് ആദ്യ റൗണ്ട് ഇരുന്നു….
ആന്റി : എന്താ ഡോ വൈയ്യെ
ഞാൻ : ഒറക്കം ഇല്ലെന്ന് അതിന്റെ ആണ്…. പുതിയ ബസ്സിന്റെ പണി ഒക്കെ ആയപ്പോ മൊത്തം സീൻ ആണ്….
ആന്റി : ഇത്തിരി ഒടഞ്ഞു താൻ പിന്നെ ആ മീശയും താടിയും കൂടെ പോയപ്പോ പപ്പടെ മോനെ പോലെ ആയി…. 🤣