ആന്റി : രണ്ട് മക്കള് ഒരുത്തൻ ജർമനി രണ്ടാമത്തവൻ ബാംഗ്ലൂർ പഠിക്കുന്നു….
ഞാൻ : ശെരി… 😊
പപ്പ : അമ്മ മറ്റന്നാ അല്ലെ ഹരിപ്പാട് കല്യാണം
ആന്റി : അയ്യോ അതെ മോനെ ഈ മാസം തന്നെ മറ്റന്നാ കൂടെ ചേർത്ത് മൂന്നാമത്തെ ലീവാ…പിന്നെ പപ്പാ നിനക്ക് ഡിസംബറില് ഇങ്ങോട്ട് ട്രാൻസ്ഫർ ആക്കി തരാ എന്നാ പറഞ്ഞെ….
പപ്പ : ഓക്കേ
ആന്റി : അപ്പൊ ആ ടൈം പോണം നീ…
പപ്പ : അത് അപ്പഴല്ലേ…
കൊറച്ച് കഴിഞ്ഞതും ഫുഡ് കഴിച്ച് ഇങ്ങനെ ഇരുന്നപ്പോ സോമൻ എറങ്ങിയാലോ ചോദിച്ചു…
പരമു മാമൻ : നിങ്ങള് ഇപ്പൊ വരുന്നില്ലലോ കല്യാണ വീട്ടില് പോയിട്ടല്ലേ വരൂ
ആന്റി : അതെ
പരമു മാമൻ : അപ്പൊ ശെരി ഞങ്ങള് എറങാ….
അവരൊക്കെ പോയി നൈസിന് ബിരിയാണി ഒക്കെ കഴിച്ച് ഇങ്ങനെ ഇരുന്നു…. അങ്ങനെ നാല് മണിക്ക് അച്ഛന്റെ റൂമില് കെടന്നപ്പോ അമ്മ ഡ്രസ്സ് എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു…
ഞാൻ : എങ്ങോട്ട് ഓടുന്നെ
അമ്മ : കല്യാണ വീട്ടില് പോവാൻ….
ഞാൻ : അമ്മ പോവുന്നോ
അമ്മ : പിന്നെ പോണം ഞാനും അച്ഛനും ഒണ്ട് കൂടെ….
ഞാൻ പിന്നെ അവടെ നിന്ന് എണീറ്റ് വെളിയിലേക്ക് പോയി…
പവി അവന്റെ വളിപ്പ് കേട്ട് നിക്കുന്നു
പോണ പോക്കിൽ ഫോൺ എടുത്ത് അവൾടെ ഫോണിലേക്ക് വിളിച്ച് അവളെ അവന്റെ കൈയ്യീന്ന് രക്ഷപെടുത്തി….
കൊറച്ച് കഴിഞ്ഞ് താഴോട്ട് വരുമ്പോ പപ്പ അങ്കം ജയിച്ച ലുക്ക് ആരെ എന്നെ നോക്കി …. 😝
ഞാൻ അവളെ നോക്കി ഒരു പുച്ഛം ഇട്ടിട്ട് ചെറി ചെറിയെ കൂ എന്നും വിളിച്ച് നടന്നു….
ചെറി : എന്താ ടാ
ഞാൻ : കൊളത്തില് കുളിക്കാൻ പോവാ
ചെറി : എനിക്ക് വൈയ്യ
ഞാൻ : യൊ വായാ ഗുണ്ട്
ചെറി : ഇല്ലെന്ന് വൈയ്യ
ഞാൻ : എന്നാലേ എനിക്ക് മറ്റേ കടയിലെ ബോണ്ട വാങ്ങിച്ചോണ്ട് വരോ