ചെറി : നീ പോ
ഞാൻ : വയ്യാ മാൻ തല കറങ്ങി വീണത് ഞാൻ അല്ലെ…. പ്ലീസ്….
ചെറി : ചിന്ന പാപ്പാ 😂
ഞാൻ : പ്ലീസ് ചെല്ലോ അച്ഛൻ ഒക്കെ ഇപ്പൊ പോവും അവര് പോയതും വാങ്ങിക്കൊണ്ട് വാ
ചെറി : ശെരി…. ഇപ്പൊ പോവാ
ഞാൻ : ഇപ്പൊ വേണ്ട അച്ഛൻ പോയിട്ട് പോയാ മതി അന്താള് തിട്ടും
ചെറി : നീ ആണ് ബുദ്ദിമാൻ….
ഞാൻ : ശെരി…തങ്കോ… ഉമ്മാ
ചെറി : പോടാ പൊറമ്പോക്ക്… 🤣
അങ്ങനെ അവര് എറങ്ങാൻ നിന്നു
ഞാൻ : കിച്ചു പോണില്ലേ
കിച്ചു : ഇല്ല അളിയാ 😊
ഞാൻ : ശെരി
അമ്മ : പോയിട്ട് വരാ ബൂസ്റ്റ് വേണേ ഒണ്ടാക്കി കഴിച്ചോ…
അമ്മ എന്നെ നോക്കി പറഞ്ഞു….
അവര് വണ്ടി എടുത്ത് എറങ്ങി….
ഞാൻ ചെറി ബേബി എന്ന് വിളിച്ച് പപ്പേ മുട്ടാതെ ഉള്ളിലേക്ക് കേറി…
ചെറിയെ കുത്തി പിടിച്ച് അയച്ച് വിട്ടു….
പവി പപ്പ അച്ചു ചെറിയമ്മ പിന്നെ ആ തെണ്ടി ഇവരൊക്കെ ഹോളിൽ ഇരിക്കാ
എന്തോ എന്തോ ചെറി ബൈക്ക് എടുത്ത് കടി വാങ്ങാൻ പോയപ്പൊ തന്നെ വീണ്ടും ഒരു ബൈക്ക് കേറി വരുന്ന ഒച്ച കേട്ടു
അച്ചു തല ഇട്ട് വെളിയിലേക്ക് നോക്കി
അച്ചു : അമ്മാ ആരോ വന്നിരിക്കുന്നു
ചെറിയമ്മ : എന്താ മോനെ
ചെറിയമ്മ എണീറ്റ് പോയി ചോദിച്ചു
ആന്റി ഞാനെ കൃഷ്ണ ദത്ത് പവിടെ ഫ്രണ്ടാ…
പവി പെട്ടെന്ന് എന്റെ കാലിൽ തട്ടി…
ഞാൻ തിരിഞ്ഞ് നോക്കി
ഞാൻ : ആ കുട്ടു വാ വാ… ഇരിക്ക് എന്താ കാര്യം
കുട്ടു : ശിവേട്ടാ… പവിയെ കാണാൻ….
ഞാൻ : ആണോ… ഇരിക്ക് ഇരിക്ക്….
കുട്ടു : വേണ്ട ചേട്ടാ പവി വന്നെ ഒന്ന്
പവി : കുട്ടു നീ പോ ഇവടെ റിലേറ്റീവ്സ്സ് ഒക്കെ ഒണ്ട്….
കുട്ടു : എനിക്ക് ഒന്ന് സംസാരിക്കണം വാ പവി…