പവി തലക്ക് കൈ കൊടുത്ത് ഇരിപ്പുണ്ട് അവടെ
അച്ഛൻ : എന്ത് ചെയ്യാ….
പോലീസിനോട് പരാതി കൊടുക്കാ….
കൈ കെട്ടി നിന്ന് ഞാൻ പറഞ്ഞു….
എല്ലാരും എന്നെ നോക്കി…
പപ്പടെ മൊഖത്ത് സന്തോഷം കിച്ചു അതെ തന്നെ… പവിടെ എന്നാൽ ഞെട്ടൽ ആണ്
അമ്മ : അതൊന്നും വേണ്ട മോശം ആണ് പവിക്ക് കൂടെ പ്രശ്നം ആവും…
ഞാൻ : ഒരു കൊഴപ്പവും ഇല്ല അവൻ പറഞ്ഞ കാര്യം ഇല്ലാത്ത കാര്യം അല്ലെ അപ്പോ വെക്തി ഹത്യക്ക് കേസ് കൊടുക്കാ… കൊറച്ച് കാലം കെടക്കട്ടെ….
അച്ഛൻ : ആരാ പറഞ്ഞ് കൊടുക്കാൻ… ഇവളാണെ വായ തൊറക്കുന്നില്ല
പപ്പ : എനിക്കറി
ഞാൻ : കുട്ടു.. ദാസ് അങ്കിളിന്റെ മോൻ…
അച്ഛൻ തിരിഞ്ഞ് എന്നെ നോക്കി….
ഞാൻ : കൊടുക്കാ അപ്പൊ….
ചെറി : കൊടുക്ക് ചേട്ടാ
നിർത്തോ ഒന്ന് പവി ഒന്ന് തേങ്ങി പറഞ്ഞു …അത്ര നേരം ചുമ്മാ ഇരുന്ന പവി ഒരു പുതിയ പവി ആയി
അവൾ അച്ഛന്റെ അടുത്ത് പോയി കൈ പിടിച്ചു
പവി : അച്ഛാ അച്ഛൻ പറയുന്ന ആരെ വേണേലും ഞാൻ കല്യാണം കഴിക്കാ അവനെ വെറുതെ വിട് ഇനി ഇങ്ങനെ വരാതെ ഞാൻ നോക്കാ… പ്ലീസ് അച്ഛാ ഞാൻ വാക്ക് തരാ അച്ഛൻ പറയുന്ന ആളെ മാത്രെ ഞാൻ കെട്ടു പ്ലീസ് പോലിസ് ഒന്നും വേണ്ട അച്ഛാ….
പോയി കൈയ്യീന്ന് പോയി… എല്ലാരും അവൾടെ പ്രവർത്തി നോക്കി…എല്ലാർക്കും കാര്യം മനസ്സിലായി…. 🤣
ചെറി : എന്ത് മോളെ നീ പറയുന്നേ
അച്ഛൻ : രാജു വേണ്ട….
ആന്റി കരയാൻ തൊടങ്ങി….
ഞാൻ ഒന്നും മിണ്ടാതെ സൈലന്റ് ആയി വെളിയിലേക്ക് നടന്ന് സിറ്റ് ഔട്ടിൽ ഇരുന്ന് തല ചൊമരിൽ ചേർത്ത് കമാന്ന് ഒരക്ഷരം മിണ്ടാതെ ഇരുന്നു….
ഇന്ദ്രന്റെ ഫോൺ വന്നു
ഞാൻ : പറ മച്ചാ
ഇന്ദ്രൻ : വല്യച്ഛൻ വീട്ടിലൊണ്ടോ
ഞാൻ : ആ ഒണ്ട് ഇവടേ
ഇന്ദ്രൻ : ശെരി ശെരി… വെയിറ്റ് ആക്ക്….