അവൻ ഫോൺ കട്ടാക്കി…
എല്ലാരും സൈലന്റ് ആയി infact പറഞ്ഞാ പ്രേതാലയം പോലെ ആയി…
അമ്മ എന്റെ അടുത്ത് വന്നിരുന്നു….
നല്ല സങ്കടം ഒണ്ട് അമ്മക്ക്….
ഞാൻ ഒന്ന് ചിരിച്ചു
അമ്മ എന്റെ കവിൾ പിടിച്ച് തടവി കെട്ടിപ്പിടിച്ചു….
ഞാൻ അമ്മയെ വിട്ട് ചൊമരിൽ ചാരി ഇരുന്നു….
അമ്മ എടക്ക് സാരി കൊണ്ട് കണ്ണ് തൊടക്കുന്നുണ്ട്….. കൊറച്ച് നേരം ഇങ്ങനെ ഇരുന്നു….പെട്ടെന്ന് ഒരു കാർ വീട്ടിലേക്ക് കേറി വന്നു.. അതിന്റെ വെള്ള വെളിച്ചം എന്റെ കണ്ണിൽ തറച്ച് കേറി….
അതിന്ന് എറങ്ങി വന്നവരും വല്ലാത്ത പരിചയം ഒള്ളവർ…. ദാസ് അങ്കിൾ ഭാര്യ ഭാര്യാ…. ഭാ അല്ലെങ്കി വേണ്ട ആന്റി….ആന്റിയും…
അമ്മ സാരി കൊണ്ട് മൊഖം തൊടച്ച് മുറ്റത്തേക്ക് എറങ്ങി…
അമ്മ : മഹി വാ വാ.. വരണം ചേട്ടാ….
ഓ മഹി ആണ് ഇവര്… ഞാൻ ഒന്ന് ചിരിച്ചു…. കൈ എത്തിച്ച് ലൈറ്റ് ഇട്ടു…
അച്ഛൻ അങ്കിൾ ഒക്കെ എറങ്ങി വന്നു….
അച്ഛൻ : ആ ദാസാ വാ വാ
ദാസ് അങ്കിൾ : ഇരിക്കാൻ ഒന്നും ടൈം ഇല്ല പോണം…
അച്ഛൻ : വാടോ
ദാസ് അങ്കിൾ : ആ കൃഷ്ണാ താൻ എന്താ ഇവടെ🤔 ഓ മോളെ കാണാൻ വന്നതാവും ല്ലേ….
ദാസ് അങ്കിൾ ചില്ല് ചില്ലായി പുള്ളിയെ ഒടച്ചു
കിക്കു മാമൻ എന്തോ പറയാൻ വന്നപ്പഴേക്കും ദാസ് അങ്കിൾ അച്ഛനോട് സംസാരിക്കാൻ തൊടങ്ങി
ദാസ് അങ്കിൾ : ശങ്കരാ വൈകീട്ട് മോൻ വന്ന് അലമ്പ് കാണിച്ചു എന്ന് അറിഞ്ഞു പിടിച്ച് രണ്ടെണ്ണം കൊടുക്കാൻ പാടില്ലേ.. ദേ ഞാൻ ക്ഷമ ചോദിക്കാ അതിന്….
മഹി ആന്റി : ലക്ഷ്മി അത് കാര്യം ആക്കണ്ട അത് വിട്ടേക്ക്… ചേച്ചിയും ചേട്ടനും ഒന്നും ഇല്ല ഇവടെ അവൻ കൊച്ചിന്റെ വീട്ടിലാ ഇരിക്കുന്നെ ശ്രീടെ കൂടെ…ഇവൻ ഒരു ആവേശത്തിന് കേറി വന്നതാ പോട്ടെ
അമ്മ ഒന്ന് ചിരിച്ചു….
അച്ഛൻ : ഇതിനാണോ ഇപ്പൊ വന്നെ താൻ ഇത്.. അയ്യേ