പവി : നീ ആണ് ബെസ്റ്റ് രാമു
ഞാൻ : ഞാൻ അല്ല ഞങ്ങള്
പവി എന്നെ സംശയത്തോടെ നോക്കി….
ഞാൻ : കുട്ടു വന്നത് എന്റെ ഐഡിയ… പക്ഷെ നിന്റെ സുന്ദരൻ വച്ച പ്ലാൻ അമ്പോ…. കൊറച്ച് മുന്നേ വിളിച്ച് ചോദിച്ചേ ഒള്ളൂ…. അച്ഛൻ വീട്ടി ഒണ്ടോ എന്ന്… പിന്നെ നടന്നത് ചരിത്രം…😂
പവി : 🥹
ഞാൻ : ഇനി പറ ആ മണ്ടനെ എന്റെ മോക്ക് ഇഷ്ട്ടാണോ
പവി തല ആട്ടി എന്നെ ചേർത്ത് പിടിച്ചു….
ഞാൻ : അവൻ ഒരു കെഴങ് തന്നെ ട്ടാ ചെറിയമ്മയെ നോക്കി പറയടാ മണ്ടാ പറഞ്ഞാ നിന്റെ കാലും പിടിച്ച് നിക്കുന്നു ശവം….
പവി ഒന്ന് ചിരിച്ചു….
ഞാൻ : അയ്യോ എനിക്ക് ഇപ്പഴാ സമാദാനം ആയത്
പവി : എന്താ ടാ
ഞാൻ : ഞാൻ ഓട്ടം പോയ ടൈമിന് അപ്പൻ നിന്നെ പിടിച്ച് ആ മൈരന് കെട്ടിച്ച് കൊടുക്കോ പേടിച്ച് ഇരുന്നതാ ഞാൻ…. 😂
പവി എന്റെ നെഞ്ചിൽ ഇടിച്ചു….
ഞാൻ : പേടിക്കണ്ട നീ ഇന്ന് അവരോട് പറഞ്ഞ ധൈര്യം അതാ ഞാൻ അന്ന് നിന്നിന്ന് പ്രതീക്ഷിച്ചത്….
പവി : സുന്ദരനെ വിളിച്ച് താങ്ക്സ് പറയാ വാ….
ഞാൻ : വേണ്ട എന്റെ ഭാര്യ വട്ടം ഇട്ട് പറക്കാ… ഞാൻ പറഞ്ഞോളാ….
ഞാനും അവളും കൂടെ വെളിയിലേക്ക് നടന്നു….
മരണ വീടിന്റെ ഒരു എഫക്ക്റ്റ് ഇപ്പഴും അവടെ ഒണ്ട്….
ഞാൻ : അച്ഛാ
അച്ഛൻ ഒന്ന് മൂളി
ഞാൻ : പവിക്ക് പ്രൊജക്റ്റ്‌ന് കൊറച്ച് സാധനം വാങ്ങണം പറഞ്ഞു പൊക്കോട്ടെ
അച്ഛൻ : ആ പൊക്കോ…
പവി കൈ പൊക്കി എന്താ ചോദിച്ചു
ഞാൻ അവളോട് കണ്ണ് കൊണ്ട് ആക്ഷൻ കാട്ടി….
നേരെ അവൾടെ ഏത്തറും എടുത്ത് പൊറത്തേക്ക് പോയി….
പവി : എങ്ങോട്ടാ
ഞാൻ : ചുമ്മാ എന്ത് ദുരന്തം ആണ് അവടെ അയ്യോ… നമ്മക്ക് ഫുഡ് കഴിച്ചിട്ട് വരാ എന്നിട്ട് ഒന്നും വേണ്ട പറഞ്ഞ് കേറി കെടന്നോ….