ഞാൻ : വേണ്ട….ഞാൻ കഴിക്കില്ല
അയ്യടാ തന്ത ഇട്ട് നോക്കാ…. ഒരു പെഗ്ഗിന് ആഗ്രഹിച്ച് ജീവൻ കളയണോ വേണ്ട….
എനിക്ക് ഒള്ളത് റൂമില് ഇരിപ്പുണ്ട്…😏
ഞാൻ മെല്ലെ ഉള്ളിലേക്ക് പോയി
ഞാൻ : അമ്മാ ഇന്നാ ഉള്ളി നാല് കിലോ നൂറ് കിട്ടിയപ്പോ വാങ്ങിയത്
അമ്മ : നന്നായി ഫുഡ് എടുക്കട്ടെ മ്മാ
ഞാൻ : ആ… പിന്നെ പവി പേടിച്ച് ഇരിക്കാ…അവളെ ഒന്നും പറയല്ലേ
അമ്മ : എന്ത് പറയാൻ ഒന്നും പറയുന്നില്ല
ഞാൻ : അവള് ഒരു മകൾ എന്ന നെലക്ക് നിങ്ങള് പറയുന്ന ആളെ കെട്ടാൻ തയാറാ നിങ്ങള് നിങ്ങടെ മര്യാദ കാണിക്കാ അത്ര തന്നെ….
അമ്മ : ഉം മോൻ ചെല്ല്…
പിന്നെ ഫുഡ് ഒക്കെ കഴിച്ചിട്ട് നൈസിന് ഞാൻ ഇരുന്നു
അമ്മ : ടാ പവി കഴിക്കുന്നില്ല എന്നാ പറയുന്നേ
ഞാൻ : വേണ്ടെങ്കി വേണ്ട തിമിര് പിടിച്ച് ഇരിക്കല്ലേ കെടക്കട്ടെ….
അമ്മ : അച്ചു പവിയെ വിളിച്ചോണ്ട് വാ
ഞാൻ : വേണ്ട ഞാൻ കൊണ്ട് വരാ
ഞാൻ പോയി അവളെ കൊണ്ട് വന്നു…
അച്ഛൻ കഴിച്ചോണ്ട് ഇരിക്കായിരുന്നു…
ഞാൻ അവൾടെ തോളിൽ കൈ അമർത്തി…
പവി പേടിച്ച് പേടിച്ച് അച്ഛാന്ന് വിളിച്ചു
അച്ഛൻ ഒന്ന് മൂളി
പവി : അച്ഛാ സോറി അച്ഛാ
ചെറി : എന്ത് സോറി എല്ലാം ഒപ്പിച്ച് വച്ചിട്ട് അവൾടെ ഒരു സോറി…. നിന്നെ ഇങ്ങനെ അല്ല മോളെ ചെറി കരുതിയത് മോളെ ഇവൻ ആണേ പിന്നേം പോട്ടെന്ന് വക്കാ
അതും എന്റെ നെഞ്ചത്ത്….ആയിക്കോട്ടേ ഞാൻ മനസ്സിൽ പറഞ്ഞു….
പവി അച്ഛന്റെ അടുത്ത് മുട്ടിൽ ഇരുന്നു…
പവി : അച്ഛാ അച്ഛൻ പറയുന്ന ആളെ ഞാൻ കല്യാണം കഴിക്കാ… അതോണ്ട് തന്നെ ആണ് ചേട്ടൻ അന്ന് പറഞ്ഞപ്പോ ഞാൻ ഒന്നും പറയാതെ ഇരുന്നത്…. പ്ലീസ് അച്ഛാ
അച്ഛൻ അവളെ ഒന്ന് നോക്കി…
പവി : പ്ലീസ് അച്ഛാ സോറി ഞാൻ അച്ഛൻ പറയുന്നത് കേക്കാ…