ഞാൻ : അതാണ്….അത് മാത്രം അല്ല ഇവടെ അനിയൻ മാത്രം അല്ല മോൾടെ ഇഷ്ട്ടം കൂടെ ഒണ്ട്
ചെറി : ആമാല്ലേ
ഞാൻ : അതാ അപ്പൊ അനിയന്റെ ഗാങ് സ്ട്രോങ്ങ് ആണ്
ചെറി : ആമാ കറട്ട് കറട്ട്….
ഞാൻ : അതാണ് പോയി പറ….
ചെറി : വേണ്ട അങ്ങേര് വേണ്ടത് ചെയ്യട്ടെ…. ഞാൻ പോയി കെടക്കാൻ പോവാ….
ഞാൻ ചിരിച്ചോണ്ട് പവിടെ റൂമില് കേറി…
പവി : നീ എന്താ ടാ പട്ടി ചെറിയോട് പറഞ്ഞെ ഞാൻ അവനെ വിളിച്ച് വരുത്തിന്നാ…. 😡😡
ഞാൻ : 🤣 സ്ഥിനെന്ത് അങ്ങേര് അടിച്ചിട്ടിണ്ട് നാളെ കാലത്ത് ഓർമ കാണില്ല….
പവി : ഇനി എനിക്ക് പേടി ഇല്ല… എനിക്ക് ധൈര്യം കിട്ടി
ഞാൻ : ചിക്കൺ ഫ്രൈ ദഹിക്കുമ്പോ ധൈര്യം പോവോ പല്ലി
അഹഹഹ നല്ല കൊമെടി അവളെന്റെ കവിൾ രണ്ടും പിടിച്ച് പിച്ചി കവിളിൽ ഉമ്മ വച്ച് കടിച്ചു….
ഞാൻ അതിനെ പിടിച്ച് തള്ളി ഇട്ടിട്ട് വെളിയിലേക്ക് നടന്നു… ഫോൺ എടുത്തിട്ട് റൂമി പോയി….
പപ്പ അവടെ ഇരിക്കുന്നു മുട്ടിൽ തല വച്ച് കരഞ്ഞോണ്ട് ഇരിപ്പാ പ്യാവം…. 😞
ഇത് കടിക്കോ ഇപ്പൊ പോയാ… ചെറിയ പേടിയോടെ ഞാൻ അടുത്തേക്ക് പോയി….
ഞാൻ മെല്ലെ ഷീറ്റ് വലിച്ചു….
പപ്പ നെരങ്ങി മാറി….
ഞാൻ : കരയാ
പപ്പ ഒന്നും പറഞ്ഞില്ല
ഞാൻ അവൾടെ കൈക്ക് തട്ടി
പപ്പ തല പൊക്കി നോക്കി
കരഞ്ഞ് കുടുങ്ങി ഇരിപ്പാ
ഞാൻ : എന്തിനാ കരയുന്നെ
പപ്പ : ഒന്ന് പോവോ എല്ലാം പോയി
ഞാൻ : ഞാൻ ആണോ പോകാൻ കാരണം….
പപ്പ : എന്ന് ഞാൻ പറഞ്ഞോ….
ഞാൻ : അത് വിട് വേറെ ഏതേലും കുട്ടി റെഡി ആവും…
പപ്പ : അവന് ഇഷ്ട്ടം ഇവളെ ആയിരുന്നു….
ഞാൻ : അവക്ക് ഇഷ്ട്ടം മറ്റവനെ ആയത് ആർടെ തെറ്റാ….പോട്ടെ വേറെ നല്ല കുട്ടിയെ നോക്കാ.. എന്തിന് അതികം പാർശു അയ്യോ വേണ്ട അത് പാവം….