പപ്പ മെല്ലെ തല തിരിച്ച് എന്നെ നോക്കി….
ഞാൻ : കഴിച്ചോ
പപ്പ ആ നോട്ടം തന്നെ ആണ്….
ഞാൻ : ഹലോ മാഡം കഴിച്ചോ….
പപ്പ : ശിവാഹ്…. 😣🥺 നീ… നീ
വിശ്വാസം വരാത്ത പോലെ അവളെന്നെ നോക്കി
ഞാൻ : ഞാൻ ഞാൻ തന്നെ
പപ്പ : നീ ആണോ
ഞാൻ : ഞാൻ ഞാൻ തന്നെ ലൂസ് പോ പോയി കൊട്ട് അപ്പൊ ബോധം വരും….
പപ്പ : നീ ആണോ ഇതൊക്കെ ചെയ്തത്
എനിക്ക് ഉത്തരം ഇല്ലാതെ ആയി
പപ്പ കൈ കുത്തി എണീറ്റു
ഞാൻ പിന്നിലേക്ക് നടന്നു….
പപ്പ : പറ എല്ലാരും എങ്ങനെ ഒരേ ടൈം കാണാതായെ
അവളെന്റെ നേരെ വന്നു
ഞാൻ : ദേ എന്റെ മണ്ടക്ക് കേറാൻ ആണേ വേണ്ട എനിക്ക് നല്ല ഒറക്കം വരുന്നുണ്ട്… വൈകീട്ട് ഞാൻ അല്ലെ അവനെ കഴുത്തിന് പിടിച്ച് വെളിയിൽ തള്ളിയത്… കേസ് കൊടുക്കാ പറഞ്ഞത് ഞാൻ പിന്നെ എന്താ
പപ്പ : 😣
ഞാൻ : ചെലപ്പോ എന്റെ ഫോണിൽ നിന്നാവും കുട്ടുന് കോൾ പോയത്….
പപ്പ ഞെട്ടി എന്നെ നോക്കി….
ഞാൻ : ചെലപ്പോ സൂര്യേ വിളിച്ച് അവന്റെ നമ്പർ വാങ്ങിയത് ഞാൻ ആവും… അറിയില്ല…. ചെലപ്പോ അച്ഛനും അമ്മയും പോണു എന്ന കാര്യം അറിഞ്ഞ എന്റെ മനസ് ചെല..പ്പോ എന്നോട് പറഞ്ഞ് കാണും ഇവടെ ആണ് ശിവ നിന്റെ മുന്നിൽ സാദ്യതകൾ തുറന്ന് കിട്ടുന്നത് എന്ന്… ചെലപ്പോ മുതിർന്നവർ ഒണ്ടേ കുട്ടൂന് പെർഫോം ചെയ്യാൻ പറ്റില്ല എന്റെ കാര്യം നടക്കില്ല എന്നത് കൊണ്ട് ചെലപ്പോ ഞാൻ ആയിരിക്കും ചെറിയെ കടി വാങ്ങാൻ പറഞ്ഞ് വീട്ടത് ചെലപ്പോ ചെലപ്പോ…. ചെലപ്പോ എന്റെ ആവശ്യം ചെറിയമ്മേ കാര്യം അറിയിക്കുക അത് വഴി ചെലപ്പോ അച്ഛൻ ചെറി നാട്ടുകാർ വീട്ടുകാർ എല്ലാം അറിയും എന്ന് ചെലപ്പോ എന്റെ മനസ്സ് എന്നോട് പറഞ്ഞ് കാണും ചെലപ്പോ…
പപ്പടെ തകർന്ന മൊഖം….. എനിക്ക് നല്ല സങ്കടം തോന്നി… 😌