കാന്താരി 4 [Doli]

Posted by

ഞാൻ അവളെ പിടിച്ച് തള്ളി….

പപ്പ : ശിവാ 🥺 ഒന്നൂല്ലാ ഒന്നൂല്ലാ സോറി ഞാൻ ദേഷ്യത്തിന് പറഞ്ഞതാ എനിക്കറിയാ നിനക്ക് വല്ലാത്ത സ്‌ട്രെസ്സാ പോട്ടെ നമ്മക്ക് എല്ലാം ശെരി ആക്കാ….

അത് പറഞ്ഞ് പപ്പ എന്റെ തലക്ക് തടവി….

ഞാൻ : മേലാൽ എന്റെ ഫ്രണ്ട്സ്സിനേ കാണാനോ സംസാരിക്കാനോ നിന്നാ അടിച്ച് നിന്റെ പല്ല് ഞാൻ താഴെ ഇടും… പൊറമ്പോക്ക് ശെരിയാന ത്രാട്ട്….

പപ്പ മിഴിച്ച് ഇങ്ങനെ നിന്നു…

ഞാൻ : നിനക്ക് എന്നെ തല്ലാൻ കൊല്ലാൻ ഒക്കെ പറ്റില്ലേ എന്തിന് എനിക്ക് വേണ്ടപ്പെട്ടവരെ ഉപദ്രവിക്കുന്നെ ചൂലേ നീ….

ഞാൻ ബാത്‌റൂമിലേക്ക് കേറി പോയി…

പിന്നെ കുളിച്ച് ഞാൻ താഴോട്ട് പോയി

എല്ലാരും കഴിക്കാൻ ഇരിക്കാ….

അമ്മ : വാടാ ഇരിക്ക്

ഞാൻ : എനിക്ക് വേണ്ട ഞാൻ കഴിച്ചു

അമ്മ : പൊറത്ത് തീറ്റ കൂടുന്നുണ്ട്… നിർത്തി തരാ

ഞാൻ : പട്ടിണിക്കിട്ട് കൊല്ലാൻ ആണോ പ്ലാൻ അപ്പൊ 😏

ഡാ ഡാ അച്ഛൻ എന്നെ ഒന്ന് തിരിഞ്ഞ് നോക്കി….

അച്ഛൻ : അതെ അങ്ങാടിയിൽ തോറ്റതിന് അയാൾടെ നെഞ്ചത്ത് വേണ്ട… എന്നോട് വല്ലതും പറയാൻ ഒണ്ടേ ഇങ്ങോട്ട് മതി

ഞാൻ : എനിക്ക് ഫുഡ് വേണ്ട…

അച്ഛൻ : വേണ്ടല്ലോ ശെരി പോ

ചെറി : ഡാ മട്ടൻ ഒണ്ട് ഡാ വാ…

ഇങ്ങേർക്ക് ഇത് നേരത്തെ പറഞ്ഞൂടെ….🤦

ഞാൻ : വേണ്ട

ചെറി : നല്ല വരട്ടി എരു ഇട്ടത് ഉന്നോട നല്ലി വേറെ ഇറ്ക്ക്…

ഞാൻ : വേണ്ട ചെറി എനക്ക് സൂത്തമാ പസിയെ ഇല്ലേ…

അമ്മ : അപ്പോ കഴിച്ചിട്ടില്ല

ഞാൻ ഒന്നും പറയാതെ ഹോളിൽ പോയി ഇരുന്നു…

ഇവന് എന്താ ഈ പറ്റിയത് എങ്ങനെ നടന്ന ചെക്കനാ ചെറിയച്ചൻ പറയുന്നത് കേട്ടു

അച്ഛൻ : അഹങ്കാരം വേറെ എന്താ….

അമ്മ : നിങ്ങള് കഴിച്ചിട്ട് പോവാൻ നോക്ക്

അച്ഛൻ : ഡാ ഇങ്ങോട്ട് വാടാ

ഞാൻ കേക്കാത്ത പോലെ ഇരുന്നു

Leave a Reply

Your email address will not be published. Required fields are marked *