അവളൊന്ന് ഞെട്ടി കണ്ണ് തൊറന്നു….
ഞാൻ : പോട്ടെ കെടക്ക് മരുന്ന് തരട്ടെ…. 🙂
പപ്പ എന്നെ അറച്ച പോലെ നോക്കി….
ഞാൻ : സോറി നിന്റെ അനിയനും അവളും ചേരില്ല പപ്പാ നീ അത് മനസ്സിലാക്ക്… നിനക്ക് നിന്റെ അനിയന് നല്ല കുട്ടിയെ വേണം എന്ന് ഒണ്ട് അതെ പോലെ തന്നെ എനിക്കും കാണില്ലേ ആഗ്രഹം എന്റെ ആഗ്രഹം വിട് അവക്ക് ഇഷ്ട്ടം ഒള്ള ഒരുത്തനെ വേണ്ടേ കെട്ടിച്ച് വിടാൻ അല്ലെങ്കി നിന്റെ ജീവിതം എന്റെ കൂടെ ചെതള് തിന്ന് പോവുന്ന പോലെ ആവും… പ്ലീസ് പ്രശ്നം ഒണ്ടാക്കല്ലേ നീ… ദേ ഞാൻ വാക്ക് തരാ അവന് നല്ല സൂപ്പർ കുട്ടിയെ നമ്മള് കണ്ട് പിടിച്ച് കൊടുക്കും…. വേണേ അവന്റെ കല്യാണം വരെ ഈ റിലേഷൻ ഇങ്ങനെ പോട്ടെ എന്താ…. പ്ലീസ് പവിയെ വിട്ടേക്ക് അത് ഒന്നും അറിയാത്ത പൊട്ടി പെണ്ണാ… ഓക്കെ 😊കെടന്നോ…. ഗുഡ് നൈറ്റ്….
എണീക്കാൻ തൊടങ്ങിയതും അവളെന്റെ കൈ പിടിച്ച് വലിച്ചു….
എന്റെ കോളർ പിടിച്ച് അവളോട് അടുപ്പിച്ചു…
എനിക്ക് നീയും കിച്ചൂന് പവിയും ചെയ്യാൻ പറ്റുന്നത് ചെയ്തോ…. ക്രൂര മൊഖത്തോടെ അവളെന്നെ നോക്കി പറഞ്ഞു…
ഇത് പറയുമ്പോ കണ്ണീർ അവൾടെ കണ്ണിന്റെ കോണിൽ കൂടെ ഒഴുകി മുടിയിലേക്ക് ഒഴുകി ചേർന്നു….
ഞാൻ : വേണ്ട പപ്പ തെറ്റാ നീ ചെയ്യുന്നേ എന്നെക്കൊണ്ട് പാപം ചെയ്യിക്കരുത് നീ… 😃
അവള് സൈഡ് നോക്കി തിരിഞ്ഞ് കെടന്നു….
> 6:23
അടുത്ത ദിവസം പപ്പ എണീറ്റ് നോക്കി നല്ല തലവേദന പാവം….
അവള് മുഖം കഴുകി ഫ്രഷ് ബ്രഷ് ചെയ്യുമ്പോ ഇന്നലെ ശിവടെ വായിന്ന് വന്ന കാര്യങ്ങൾ ആണ് മനസ്സിൽ… അവക്ക് സങ്കടം ദേഷ്യം എല്ലാം വന്നു…
(ശിവ : ഞാൻ എങ്കിലും ഈ പെണ്ണ് കാണൽ മൊടക്കാൻ ആണ് നോക്കിയത് പക്ഷെ ഇന്ദ്രൻ കല്യാണം തന്നെ മൊടക്കി…..)
ശിവ പറഞ്ഞത് അവൾടെ തലയിൽ പ്രഷർ കൂട്ടി…
തോറ്റ് പോയി വീണ്ടും വീണ്ടും തോറ്റ് പോയി….