പപ്പ കണ്ണാടിയിൽ തോറ്റ് പോയ അവൾടെ മുഖം നോക്കി നിന്നു.. നോക്കി നോക്കി ഒറ്റ ഇടി കണ്ണാടി പീസ് പീസ് ആയി….
ഇതേ സമയം അടുക്കളയിൽ അമ്മ കാലത്തേക്ക് ഒള്ള ഫുഡ് ഒണ്ടാക്കുക ആയിരുന്നു
ചെറിയമ്മ ഒന്ന് വെളിയിലേക്ക് എത്തി നോക്കി….
ചെറിയമ്മ : ചേച്ചി അത് വിട് ചേച്ചി അല്ലെങ്കിലും പവിക്ക് ആ ചെക്കൻ ചേരില്ല
അമ്മ ഒന്ന് ശ്വാസം വിട്ടു….
അമ്മ : അതല്ല ഡീ
ചെറിയമ്മ : പിന്നെ
അമ്മ : എടി അനിയന്റെ വീട്ടി പവിയെ കൊടുക്കുന്ന കാര്യം ആണ് ചേട്ടന്റെ മനസ്സില്
ചെറിയമ്മ : അതിന് എന്താ പാവം എന്റെ രാമു മാത്രം ഇപ്പൊ കുരിശില്
അമ്മ : അതെ എന്റെ സങ്കടം അതാ ഈ കഴുത അന്നേ പറഞ്ഞിരുന്നേ
ചെറിയമ്മ : അന്ന് പിന്നെ നിങ്ങള് ഇങ്ങനെ ഇട്ട് പേടിപ്പിച്ചാ പിന്നെ
അമ്മ : എന്തായാലും എന്റെ കൊച്ച് സമാദാനം ആയി ഇരുന്നാ മതി
ചെറിയമ്മ : രാമു ഇന്നലെ ചേട്ടനെ എന്തൊക്കെ പറഞ്ഞ് തിരിച്ച് വിട്ടിട്ടുണ്ട് അങ്ങേര് സൂപ്പർ മാൻ ആണ് ഞാൻ എന്നൊക്കെ പറഞ്ഞ് നടക്കുന്നത് കണ്ടു രാത്രി….
അമ്മ : അത് ചേട്ടന്റെ കൈയ്യീന്ന് രണ്ട് കിട്ടുമ്പോ ശെരി ആവും…എനിക്ക് ഇപ്പൊ അതല്ല ടാ മോനെ അവരോട് എന്നാ പറയും എന്നാ….
ചെറിയമ്മ : അതൊക്കെ നമ്മക്ക് പറയാ ചേച്ചി പെണ്ണ് കാണാൻ വന്നാ കെട്ടിച്ച് കൊടുക്കണം എന്ന് റൂൾ ഒന്നും ഇല്ലല്ലോ….
അമ്മ : മോള് വരുന്നുണ്ട് നിർത്ത്…
ശിവ എവടെ ആന്റി…കേറി വന്ന ഒടനെ പപ്പ ചോദിച്ചു…
അമ്മ : അവൻ പവിയെ കോളേജിൽ കൊണ്ടാക്കി അത് വഴി അങ്ങനെ പോവും പറഞ്ഞു….
പപ്പ : ഓ 😊ശെരി…. ആന്റി ഞാനെ കൊറച്ച് കഴിഞ്ഞ് പൊറത്ത് പോയിട്ട് വരാ….
അമ്മ : ആ പോയിട്ട് വാ മോളെ
എട്ട് മണിക്ക് തന്നെ പപ്പ വീട്ടീന്ന് എറങ്ങി….
പോണ വഴി ഓട്ടോ പെട്രോൾ പമ്പിൽ കേറിയപ്പോ പപ്പ അവടെ ഒരു ബൈക്ക്സ്റ്റാർട്ട് ആവുന്ന ഒച്ച കേട്ട് അങ്ങോട്ട് നോക്കിയതും അവളത് കണ്ടു…. ബൈക്കിൽ ഗ്ലാസ് ഒക്കെ ഇട്ട് ഇരിക്കുന്ന ശിവ പിന്നാലെ ഒരു ഹെൽമെറ്റ് ഒരു ബ്രൗൺ ഷെയിട് ഒക്കെ ഇട്ട് പവിയും…