വൈകീട്ട് കൊറച്ച് ലേറ്റ് ആയി ഞങ്ങള് പോവുമ്പോ
അമ്മ : നീ എന്താടി വൈകിയത്
പവി : ഞാൻ കണ്ണാടിടെ( ശുഭ ഫ്രണ്ട് ) വീട്ടി പോയി
അമ്മ : ഉം
ഞാൻ അമ്മേ ഉന്തി ഉള്ളിലേക്ക് കൊണ്ട് പോയി…
പപ്പ ടീവി കണ്ടോണ്ട് ഇരിക്കാ അടുത്ത് ചെറിയമ്മ ഇരുന്ന് ഉള്ളി അരിയുന്നു
ഞാൻ : എന്താണ് ചെറിയമ്മേ സുഖം അല്ലെ… ഉള്ളി അരിയാ
ചെറിയമ്മ : അല്ല ഉള്ളി വെട്ടാ
ഞാൻ : അയ്യോ സൂപ്പർ മച്ചാ 😂
അമ്മ : അല്ല എങ്ങോട്ടാ പോയെ…
ഞാൻ : ഞാൻ വർക്ഷോപ്പിൽ
അമ്മ : ഇവളും വന്നോ
ഞാൻ : ഇല്ല 😑
അമ്മ : ഓ
ഞാൻ പവിയോട് കണ്ണ് കാട്ടി കേറി പോവാൻ പറഞ്ഞു
ഞാൻ : അമ്മ ഒരു കൊഫി തരോ
അമ്മ : പവി നിന്നെ
ഞാൻ : അമ്മ കൊഫി താ…. ഡീ പോയി കുളി വൃത്തിയും ഇല്ല വെടിപ്പും ഇല്ല….
അമ്മ : അടിച്ച് ചുണ്ട് പൊട്ടിക്കും രണ്ടും കൂടെ എവടെ തെണ്ടി നടക്കായിരുന്നടി…
ഞാൻ : അമ്മക്ക് വട്ടായാ… ഞാൻ ഇവളെ ആ പെണ്ണിന്റെ വീട്ടീന്ന് വിളിച്ചോണ്ട് വന്നു വരുമ്പോ നൂഡിൽസ് വാങ്ങിച്ച് കൊടുത്തു വന്നു….
അമ്മ : കള്ളം പറയല്ലേ ശിവ നീ…
ഞാൻ : ഇല്ലെന്ന്
അമ്മ : അപ്പൊ നീ ഇന്ന് കോളേജില് പോവാതെ എങ്ങോട്ട് തെണ്ടി നടന്നടി നീ…😡
ഞാൻ : പവി 😡
അമ്മ : പറയാൻ… കള്ളം പറയരുത് പവി… നിന്റെ മിസ്സ് പറഞ്ഞു നീ വരില്ല പറഞ്ഞെന്ന്…
ഞാൻ : പവി 😡…. അപ്പൊ ക്ലാസ് കട്ട് അടിക്കാൻ ഒള്ള ധൈര്യം ആയി നിനക്ക്… ഇവളെ ഇന്ന് ഇങ്ങോട്ട് വാടി….അമ്മ ഇവൾക്ക് പച്ച വെള്ളം കൊടുക്കരുത് കേട്ടോമ്മാ.. അഹങ്കാരി നിന്നെ മര്യാദ പഠിപ്പിക്കാൻ പറ്റോ ഞാൻ നോക്കട്ടെ അഹങ്കാരി…
അമ്മ : ഒന്ന് നിന്നെ