കാന്താരി 4 [Doli]

Posted by

ഞാൻ : എന്താമ്മാ

അമ്മ : അവൾടെ മിസ്സ്‌ വേറെ ഒരു കാര്യം കൂടെ പറഞ്ഞു

ഞാൻ :പഠിക്കുന്നും ഇല്ലേ ആവള്

അമ്മ : അതല്ല അവൾടെ ചേട്ടൻ ഒരു കല്യാണം ഒണ്ടെന്ന് പറഞ്ഞാ ലീവ് വേണം പറഞ്ഞെ എന്ന്….

ഞാൻ : ഇവൾടെ ചേട്ടൻ ഞാൻ അങ്ങനെ പറഞ്ഞിട്ടേ ഇല്ല

അമ്മ : ഓ 😊

ഞാൻ : മനസ്സിലായി ഏതോ ചെക്കന് പൈസ കൊടുത്ത് പറയിച്ചതാവും

അമ്മ : നേരിട്ട് വന്ന് പറഞ്ഞു എന്നാണല്ലോ പറഞ്ഞെ….

ഞാൻ : നേരിട്ട് ല്ലേ 😞

അമ്മ : ഉം…👀

ഞാൻ : നേരിട്ട് ആണെങ്കി ചെലപ്പോ ഞാൻ ആവും… 🙄

അമ്മ കൈ വീശിയതും ഞാൻ മോളിലേക്ക് ഓടി

അമ്മ : ഇത് ഒരു ശീലം ആക്കണ്ട…😉

ഞാൻ : ആലോചിക്കാം

പവി : താങ്ക്സ് ലെച്ചു…. 🤣

കൊറച്ച് കഴിഞ്ഞതും അച്ഛനും ചെറിയും വന്നു….

അച്ഛൻ : ശിവ ശിവാ

ഞാൻ : എന്താടി പെട്ടാ

പവി : അറിഞ്ഞൂടാ

ഞാൻ : നീ വരണ്ട ആ ബുക്ക് ഒക്കെ വിരിച്ച് ഇട്ടോ…. 😂

പവി : ഓക്കേ….

ഞാൻ മെല്ലെ എറങ്ങി എറങ്ങി പോയി…

അച്ഛൻ : ടാ മക്കളെ ഒരു അർജെന്റ് പണി ഒണ്ട്

ഞാൻ : എന്താ

അച്ഛൻ : നമ്മടെ വണ്ടി ആലുവ നിക്കാ പ്രഭാകരൻ റോഡ് ക്രോസ് ചെയ്തപ്പോ ബൈക്ക് വന്ന് തട്ടി…. കൊഴപ്പം ഒന്നും ഇല്ല അവന് ക്ലച്ച് ചവിട്ടാൻ പറ്റില്ല മക്കള് ഒന്ന് അത് എടുത്തിട്ട് വാ….

ഞാൻ : ശെരി… അല്ല ആളോ അപ്പൊ

അച്ഛൻ : ട്രിപ്പ് കാൻസൽ ആയി…

ഞാൻ : ശെരി

അച്ഛൻ : മണിടെ കൈയ്യില് ചാവി കാണും… വാങ്ങിച്ചോണ്ട് പോ….മെല്ലെ പോയാ മതി….

അമ്മ : അവടെ വേറെ ആരും ഇല്ലേ

അച്ഛൻ : ഇല്ലെന്ന് എല്ലാം വണ്ടി ഒതുക്കി വീട്ടി പോയി എല്ലാം അടിച്ച് പൂസായിരിക്കും….

Leave a Reply

Your email address will not be published. Required fields are marked *