ഞാൻ മേലോട്ട് കേറി പോയി…
നേരെ റൂമിലേക്ക് പോയി…
പപ്പ വന്ന് നിപ്പുണ്ട്….
ഞാൻ പാന്റ് മാറി ലുങ്കി എടുത്ത് ഉടുത്തു….
പപ്പ : തെണ്ടാൻ പോവുമ്പോ മാത്രെ പാന്റ് ഇടൂ
ഞാൻ : നീ ആണല്ലേ ഇവടെ ഓതിയത് തോന്നി….
പപ്പ : ചേട്ടനും അനിയത്തിയും കൂടെ ആഘോഷിക്കാൻ പോയതാ 😊
ഞാൻ തിരിഞ്ഞ് അവളെ നോക്കി….
പപ്പ പുല്ലരിച്ച് നിക്കാ
ഞാൻ അവൾടെ അടുത്തേക്ക് നടന്ന് പോയി…
പപ്പാ ഞാൻ അവൾടെ കൈ എടുത്ത് പിടിച്ചു….
പപ്പ എന്നെ ഒന്ന് നോക്കി
ഞാൻ : നിനക്ക് ദൈവത്തെ വിശ്വാസം ഒണ്ടോ
പപ്പ : 😏
ഞാൻ : പറാ
പപ്പ : ഒണ്ട്
ഞാൻ : എങ്കി മനസ്സറിഞ്ഞ് പ്രാർത്ഥിക്ക്
പപ്പ : എന്ത്
ഞാൻ : ഈ പൊക്കി ഞാൻ തിരിച്ച് വരല്ലേന്ന്…. 😃
പപ്പ കൈ പിന്നിലേക്ക് വലിച്ചു
ഞാൻ : ശെരിക്കും നീ നന്മ ഒള്ളവളാണെ നിന്റെ പ്രാർത്ഥന ദൈവം കേക്കും… 😊അല്ലാതെ നിന്റെ ആ ആഗ്രഹം നടക്കാൻ വേറെ വഴി ഇല്ല പോട്ടെ… ഗുഡ് നൈറ്റ്…
അവൾടെ കവിളിൽ ഒന്ന് ചെറുതായി പിച്ചിട്ട് ഞാൻ വെളിയിലേക്ക് നടന്നു…
നോക്കി പോണം താഴെ പോയതും അമ്മ പറഞ്ഞു….
ഞാൻ : ശെരി
ചെറിയമ്മ : സ്പീഡിൽ പോവരുത്
ഞാൻ : ഇല്ല
ഞാൻ ഹെഡ് സെറ്റ് എടുത്ത് ചെവിയിൽ വച്ച് ഹെൽമെറ്റ് ഇട്ടു….
അമ്മ : നോക്കി പോണം….
പപ്പ മെല്ലെ എറങ്ങി വന്നു
ഞാൻ : ബൈ പപ്പ… 😊
പപ്പ ഒരു വളിച്ച ചിരി ചിരിച്ചു….
കാലത്ത് തല പൊങ്ങിയത് പത്ത് മണിക്കാ….
ഓ ആ വണ്ടിടെ പണി എനന്തായോ എന്തോ ദിപ്പോ ശെരിയാക്കി തറാ തറാ പറയാൻ തൊടങ്ങിയിട്ട് ഒരാഴ്ച ആയി….
ഞാൻ അവടെ പോയി അതിന്റെ മൂട്ടില് വയറ് പണി എടുക്കുന്ന ചെക്കന്റെ പണി നോക്കി ഇരുന്നപ്പോ ഇന്ദ്രന്റെ ഫോൺ വന്നു….
വൈകീട്ട് സൂര്യടെ വീട്ടില് വരാൻ എന്തോഅത്യാവശ്യമായി പറയാൻ ഒണ്ടെന്ന്….