പിന്നെ ഉച്ചയോടെ വീട്ടി പോവുമ്പോ പപ്പ കാറും എടുത്ത് എറണാകുളം റോഡിൽ പോണ കണ്ടു കൂടെ ഏതോ ഒരു പെണ്ണും ഒണ്ട്….
ആ പോട്ടെ കൊറച്ച് തൊയ്രം കിട്ടൂല്ലോ മതി….
വീട്ടില് വന്നപ്പോ അച്ഛൻ ചെറി ഒക്കെ കഴിച്ചോണ്ട് ഇരിക്കാ അമ്മയും ചെറിയമ്മയും അടുത്ത് നിപ്പുണ്ട്….
ഒരു സീരിയസ് രങ്കം പോലെ ഒണ്ട്….
ഞാൻ ചെറിയമ്മേ നോക്കി പിരികം പൊക്കി
ചെറിയമ്മ ഇല്ലെന്ന് തല ആട്ടി എന്നെ നോക്കി അടുക്കളയിലേക്ക് കണ്ണ് ആട്ടി…
ചെറിയമ്മ മുന്നിലും ഞാൻ പിന്നിലും നടന്നു….
ഞാൻ : എന്താ ഒരു സീൻ പോലെ
ചെറിയമ്മ : പവി ഇല്ലവാ അവള് ചേട്ടനോട് മറ്റേവൻ ആയിട്ട് കല്യാണം മതി പറഞ്ഞു…..
ഞാൻ : 😌 ആരായിട്ട്
ചെറിയമ്മ : ഉന്നോട് മച്ചാ
എന്റെ തലക്ക് വെള്ളിടി ആയിരുന്നു അത്….
ഞാൻ ചെറിയമ്മേ തുറിച്ച് നോക്കി….
ചെറിയമ്മ : ഇവള് എന്നാ ഈ കാണിക്കുന്നേ…. പാവം ചേട്ടന്റെ സങ്കടം കണ്ടിട്ട് തന്നെ ആവും…
ഞാൻ : ഇത് അതൊന്നും അല്ല 😡…
ഞാൻ നേരെ ഡയണിങ് ഹോളിലേക്ക് പോയി
അച്ഛൻ കഴിക്കുന്നതിന്റെ എടയിൽ എന്നെ നോക്കി
ഞാൻ : ദാസ് അങ്കിൾ എന്തായി ചോദിച്ചു
അച്ഛൻ : ഉം…
ഞാൻ : അച്ഛൻ എനിക്ക് ഒരു ഉപകാരം ചെയ്യണം
അച്ഛൻ : പറഞ്ഞോ
ഞാൻ : അച്ഛന് മോളെ വേണേ ദാസ് അങ്കിളിന്റെ മോൻ ആയിട്ട് അവൾടെ കല്യാണം നടത്തി കൊടുക്കണം…. അവൾടെ സന്തോഷം ആണ് വലുത് എങ്കി മാത്രം…. അല്ല
ചെറി : ടാ മതി പോ
ഞാൻ : ഇല്ല ചെറി.. യച്ഛാ
അച്ഛൻ : അവള് ഇപ്പോ ഇങ്ങനെ വന്നു പറയുന്നു ഞാൻ എന്താ ചെയ്യാ
ഞാൻ : അത് വളർത്ത് ഗുണം അത് അച്ഛന്റെ അമ്മടെ വളർത്ത് ഗുണം എന്റെ കാര്യത്തില് നിങ്ങക്ക് വലിയ തെറ്റ് പറ്റി എന്നാ അവള് മിടുക്കി ആണ്…. അവളോട് ഇഷ്ട്ടം ഒണ്ടേ ചെയ്യരുത്…..