ഞാൻ അവരെ കണ്ട് ചിരിച്ചു
കൊറച്ച് നേരം കഴിഞ്ഞതും അവര് എല്ലാരും എറങ്ങി….
നാല് മണിയോടെ ഞാൻ സിറ്റൗട്ടിൽ ഇരിക്കുമ്പോ പപ്പടെ കാർ വരുന്നത് കണ്ടു….
അവള് വണ്ടി മുറ്റത് ഇട്ടിട്ട് ഉള്ളിലേക്ക് കേറി…. വെളറി വെളുത്തിട്ടുണ്ട്….വെയർപ്പ് തൊടച്ചോണ്ട് കേറി പോയി
എവടെ പോയി പണി ഒപ്പിച്ച് വച്ചിട്ടുണ്ട്….
ഞാൻ നേരെ എറങ്ങി കാറ് മൊത്തം ചുറ്റി നോക്കി…. തട്ടൊന്നും ഇല്ല….
കേറി ചെല്ലുമ്പോ വെള്ളം എടുത്ത് മോന്തിന്നു….
ആ എന്തെങ്കിലും കാണിക്ക്….ഞാൻ സോഫയിലേക്ക് കെടന്നു….
ഒരു ചെരുപ്പ് അഴിയുന്ന ഒച്ച കേട്ടു….
പവി ആയിരുന്നു
ഞാൻ : ഒന്ന് നിന്നെ
പവി : എനിക്ക് വർക്ക് ഒണ്ട്
ഞാൻ : ചെവിക്കല്ല് അടിച്ച് പൊട്ടിക്കും ഇങ്ങോട്ട് വാടി…. 😡
പവി എന്റെ മുന്നില് വന്ന് നിന്നു
ഞാൻ : മോത്ത് നോക്കടി
പവി പേടിച്ച് പേടിച്ച് നോക്കി
ഞാൻ : നിനക്ക് അവനെ മതിയാ അങ്ങനെ കേട്ടു
പവി : മതി
ഞാൻ : എന്താ പെട്ടെന്ന് മനസ്സ് മാറാൻ കാരണം
പവി : ആലോചിച്ചപ്പോ അതാ നല്ലത് തോന്നി
ഞാൻ : ഓ ശെരി അപ്പൊ നിന്റെ ഇഷ്ട്ടം… പിന്നെ കള്ളം പറയാൻ തീരുമാനിച്ചല്ലോ ഇനി ഒരക്ഷരം എന്നോട് പറയണ്ട….
അങ്ങനെ അല്ല അത് കൊഴപ്പില്ല രാമു… നീ വാ ഞാൻ പറയട്ടെ
ഞാൻ : ഉം നടക്ക്
ഞാൻ അവൾടെ പിന്നാലെ കേറി പോയി
ഞാൻ അവൾടെ റൂമിന്റെ ഡോർ ലോക്ക് ചെയ്തു
ഞാൻ : പറ
പവി : ഇന്നലെ ചേട്ടത്തി വന്നു
ഞാൻ : സ്വാഭാവികം പറ
പവി : കിച്ചു പാവം ആണ് നിന്നെ പൊന്ന് പോലെ നോക്കും എന്നൊക്കെ ഒരുപാട് പറഞ്ഞു
ഞാൻ : 😣 എന്നിട്ട് 😡
പവി : ഞാൻ പറഞ്ഞു വേണ്ട ഏട്ടത്തി ശെരി ആവില്ല ഒന്നും തോന്നല്ലേ എന്നൊക്കെ
ഞാൻ : ഉം
പവി : അപ്പോ ചേട്ടത്തി ചോദിക്കാ പൈസക്കാരൻ ആയത് കൊണ്ടാണോ എന്നൊക്കെ