അച്ഛൻ : രാമാ….
ഞാൻ എണീറ്റ് നടന്നു
ഞാൻ : ന്താ
അച്ഛൻ : എന്ത് 😑
ഞാൻ :അല്ല എന്താ ചോദിച്ചത്
അച്ഛൻ : ഇരി
ഞാൻ ചെയർ വളിച്ച് ഇരുന്നു
വലിക്കണ നോക്കിയേ അച്ഛൻ ഞാൻ ചെയർ വലിക്കുന്ന കണ്ട് പറഞ്ഞു…
അച്ഛൻ : ഭാഗ്യ ചോറ് കൊടുക്ക്
എനിക്ക് വേണ്ട ഞാൻ എണീക്കാൻ തൊടങ്ങി…
അച്ഛൻ : എണീറ്റാ കാല് മടക്കി ഒന്ന് തരും പിന്നെ രണ്ടാമത് നാവ് പൊന്തല് കാണിക്കില്ല
അമ്മ അടുത്ത സെക്കന്റ് പ്ളേറ്റ് വച്ചിട്ട് ചോറ് വെളമ്പി….
അച്ഛൻ : കഴിക്ക്
ഞാൻ : വേണ്ട 😼
അച്ഛൻ : ദേ ചോറിനോട് ഇഷ്ട്ടകേട് കാണിക്കാൻ പാടില്ല കഴിക്ക് 🙂
ഞാൻ : വേണ്ട
ഇവനെ… 😡അച്ഛൻ ജഗ്ഗ് എടുത്ത് എറിയാൻ പോണ പോലെ കാണിച്ചു…
അമ്മ : കഴിക്കടാ കൊച്ച് പിള്ളേരെ പോലെ വാശി കാണിക്കാതെ….
സ്നേഹത്തോടെ പെരുമാറാ വച്ചാ മടല് വച്ചുള്ള സംസാരം മാത്രെ ഇവന് പറ്റു….അച്ഛൻ എണീറ്റ് നിന്നോണ്ട് പറഞ്ഞു….
അമ്മ : കഴിക്കും കഴിക്കും
അച്ഛൻ : കഴിക്കാതെ എണീറ്റാ
പുള്ളി പറഞ്ഞോണ്ട് കൈ. കഴുകി ഹോൾ വഴി വെളിയിലേക്ക് പോയി….
ഞാൻ ഒന്ന് എത്തി നോക്കി ഫോൺ ടേബിളിൽ വച്ചിട്ട് കഴിക്കാൻ തൊടങ്ങി
അമ്മ : കറി ഇടട്ടെ ഡാ
ഞാൻ : ഉം
അമ്മ : അയ്യ ഉം നാണം കെട്ടവൻ
ഞാൻ : ലച്ച്മി റൊമ്പ തപ്പ് ലച്ച്മി….
ചെറി : ഡേയ്
ഞാൻ : യോ സാപ്പ്ട്ടേലെ കെളമ്പ്
അമ്മ തവി എടുത്ത് എന്റെ കൈക്ക് ഒരു അടി തന്നു….
ഞാൻ : എന്താ😡
അമ്മ : തപ്പ് തമ്പി റൊമ്പ തപ്പ്… 😂
അമ്മ ഡയലോഗ് തിരിച്ചടിച്ചു…
എല്ലാരും ഒരേ ചിരി….
പപ്പ എന്റെ പിന്നാലെ ചെയറിൽ പിടിച്ച് നിന്ന് മുതുകത്ത് ഒന്ന് ചൊറിഞ്ഞു….
ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി…
പപ്പ : കറി തരട്ടെ 😊