ഹബീബ് : ഒരൊറ്റ കീറു വെച്ചുതരും മൈരേ അവന്റെ മറ്റെടുത്ത ഡയലോഗ് 😡
ഞാൻ : ദേ ഈ ആവേശം ഒന്നും രണ്ട് വർഷം മുൻപ് കണ്ടില്ലലോ 😡 അന്ന് ഇല്ലാത്ത കരുതലൊന്നും ഇന്നും വേണ്ട.
ഹബീബ് : 😔
ഞാൻ : പിന്നെ എന്റെ ജീവിതം ഇനി എങ്ങനെ ജീവിക്കണം എന്ന് എനിക്കറിയാം.
വല്ലവന്റേം വാക്ക് കേട്ട് ഊമ്പിക്കാൻ നടക്കുന്നവന്മാർ ഒന്നും ഇടപെടാൻ വരുകയും വേണ്ട.
ആഷിക് : ഡാ അന്ന് എല്ലാവരും അങ്ങനെ പറഞ്ഞപ്പോൾ….. പറ്റിപ്പോയി…
ഞാൻ : പറ്റിയല്ലോ? അപ്പോൾ ഇനി നിനക്കൊന്നും എന്റെ ലൈഫിൽ സ്ഥാനമില്ല.
ഉണ്ടായിരുന്നു മറ്റാരേക്കാളും കൂടുതൽ പക്ഷെ ഇനി ഇല്ല
അതും പറഞ്ഞു ഞാൻ അകത്തേക്ക് പോയി. അകത്തു ചെന്ന് കാബോർഡിൽ നിന്നും കുപ്പിയും എടുത്ത് മുകളിലേക്കും.
രണ്ടും അവിടെ തന്നെ നിൽപ്പുണ്ട്.
സഹതാപം കാണും അല്ലേൽ ചിലപ്പോൾ ചെയ്തതിനൊക്കെ കുറ്റബോധവും എന്തായാലും എനിക്ക് ഒരുത്തനെയും ആവശ്യമില്ല.
അല്ലേലും കരഞ്ഞു കാലുപിടിച്ചു പറഞ്ഞിട്ടും വിശ്വസിക്കാൻ കൂട്ടക്കാത്ത ഇവനൊക്കെ കൂട്ടുകാരാണ് എന്നും പറഞ്ഞു നടക്കുന്നത് എന്തിനാ.
എല്ലാം നഷ്ടമായവന് കൂട്ടുകാരും നഷ്ടമായാൽ എന്ത്.
പൊട്ടിവളർത്തിയവർ എല്ലാവരും പോയി അവസാനം എല്ലാം ഞാൻ കാരണം അതിനു കൂട്ട് നിൽക്കാൻ ദേ ഇവന്മാരും.
എന്തോ എനിക്ക് ദേഷ്യം അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
ആരുടെയൊക്കെയോ പണകൊതിക്കുമുന്നിൽ ബലിയാടായപ്പോൾ എനിക്ക് നഷ്ടമായത് എന്റെ കുടുംബവും ലഭിച്ചത് കൊലയാളി എന്ന പേരും 😔
എന്നിട്ട് ഇപ്പോൾ കയറി വന്നേക്കുന്നു എല്ലാം തെളിഞ്ഞു കഴിഞ്ഞപ്പോൾ അവന്റെയൊക്കെ ഒരു സഹതാപവും കൊണ്ട്.
ഓരോ ഗ്ലാസ് മദ്യവും ഇറക്കുമ്പോൾ ഞാൻ എന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്നു. നിന്നിട്ട് കാര്യമില്ല എന്ന് മനസ്സിലായത് കൊണ്ടാവാം അവർ രണ്ടുപേരും പുറത്തേക്ക് ഇറങ്ങി.
പുറത്തിറങ്ങിയ ആഷിക് ഹബീബിനോട് ചോദിച്ചു.
ആഷിക് : വേണ്ടിയിരുന്നില്ല അല്ലെ?
കണ്ടില്ലേ അവൻ തന്നെ അവനെ പഠിപ്പിക്കുന്നത്? അന്ന് നമ്മൾ എങ്കിലും അവൻ പറഞ്ഞതൊക്കെ കേൾക്കണമായിരുന്നു.