ഇതൊക്കെ നീ നോക്കും എന്നെക്കാൾ നന്നായി എന്ന് തന്നെ അച്ഛന് ഉറപ്പുണ്ട്.
പല ആൾക്കാർക്കും നമ്മുടെ സ്ഥാപനങ്ങളുടെ മുകളിൽ കണ്ണുണ്ട്.
അത് തട്ടിയെടുക്കാൻ അവർ ചിലപ്പോൾ എന്നെത്തന്നെ വകവരുത്തി എന്നും വരാം.
അതുകൊണ്ട് ഈ കത്തിനൊപ്പം ഉള്ള നമ്മുടെ എല്ലാത്തിനും നീ മാത്രമാണ് അവകാശി.
ഇതിപ്പോൾ വേറെ ആരൊക്കെ വന്നാലും ഒരു തുണ്ട് കഷ്ണം പോലും ആർക്കും വിട്ടുകൊടുക്കാതെ തന്നെ മോൻ ഇതൊക്കെ സംരക്ഷിക്കണം.
ഈ അച്ഛനും അമ്മയുടെയും അവസാനത്തെ ആഗ്രഹം അത് മാത്രമാണ്.
End……
കത്ത് വായിച്ച ആഷിക്കിനും ഹബീബിനും തങ്ങൾക്ക് പറ്റിയ തെറ്റ് എത്രമാത്രം വലുതാണ് എന്ന് വീണ്ടും ബോധ്യപ്പെട്ടു.
അവർ പരസ്പരം നോക്കി നിന്നതല്ലാതെ ഒന്നും പറയാൻ പോലും കഴിയാത്തവിധം വിഷണ്ണരായി
കഴിഞ്ഞിരുന്നു.
അല്പസമയത്തിന് ശേഷം ആഷിക് കുറുപ്പ് സാറിനോട് പറഞ്ഞു തുടങ്ങി.
ആഷിക് : സാർ ഇത്…. ഇത് കുറച്ചുകൂടി നേരത്തെ ലഭിച്ചിരുന്നു എങ്കിൽ ഒരിക്കലും അവൻ ഇന്ന് ഈ കാണുന്ന അവസ്ഥയിൽ ആവില്ലായിരുന്നു.
ചെയ്യാത്ത കുറ്റം ആ പാവം ഒറ്റക്ക് തെളിയിച്ചു കഴിഞ്ഞിട്ടല്ലേ ഇത് കിട്ടിയത് 😔
കുറുപ്പ് : അറിയാം മോനെ പക്ഷെ ഇത് എന്റെ കയ്യിൽ പോലും അല്ലായിരുന്നു.
അദ്ദേഹം മറ്റൊരാളുടെ കയ്യിൽ എല്പിച്ചിരിക്കുക ആയിരുന്നു.
അയാൾ ഇന്ന് രാവിലെ ആണ് എന്നെ വന്നു കണ്ട് ഇതെനിക്ക് തന്നത്.
ആഷിക് : ആരാ അത്?
കുറുപ്പ് : അത് എനിക്ക് പുറത്ത് പറയാൻ കഴിയില്ല.
ഇതിന്റെ ഒപ്പം എനിക്കും ഒരു കത്തുണ്ടായിരുന്നു
ഇതെല്ലാം വിഷ്ണു കുഞ്ഞിനെ ഏല്പിക്കണം എന്നും അവന്റെ കൂടെ എന്നും ഉണ്ടാവണം എന്നും ആയിരുന്നു അതിൽ.
അതിന്റെ ഒപ്പം തന്നെ ഇത് കൊണ്ടുവരുന്ന ആളെ പുറമെ വെളിപ്പെടുത്തരുത് എന്നും പറഞ്ഞിരുന്നു.
ആഷിക് : അപ്പോൾ അയാൾ ആരാ എന്നറിഞ്ഞാൽ ചിലപ്പോൾ അയാളെയും…..
കുറുപ്പ് : ഒരിക്കലും അല്ല മോനെ….
അയാളെ പുറം ലോകത്തിനു പരിജയ പെടുത്തണ്ട എന്ന് പറഞ്ഞിരിക്കുന്നത് അയാൾക്ക് വേണ്ടി അല്ല… അത് വിഷ്ണു കുഞ്ഞിന്റെ സംരക്ഷണത്തിന് വേണ്ടി ആണ്.