ഐഷു : എല്ലാം… എല്ലാം ഞാൻ കാരണം ആണ്. അന്ന് നീ പറഞ്ഞതൊന്നും കേൾക്കാൻ പോലും ഞാൻ മനസ്സ് കാണിച്ചില്ല 😭
അതിനൊരു അവസരം പോലും ഞാൻ നിനക്ക് നിഷേധിച്ചു.
കരഞ്ഞു പറഞ്ഞിട്ടും കേൾക്കാൻ പോലും സമ്മതിക്കാതിരുന്ന വെറും പാപി ആണ് ഞാൻ 😭
ക്ഷെമിക്കണം ഒരാവർത്തി അല്ല പല തവണ പറയണം എന്ന് കരുതിയതാണ്.
നിന്നെ എങ്ങനെ നേരിടണം എന്ന് പോലും അറിയില്ലായിരുന്നടാ എനിക്ക് 😭
അതും പറഞ്ഞുകൊണ്ട് അവൾ എന്റെ കാലിൽ വീണു കരയാൻ തുടങ്ങി.
അത്രയും നേരം ഞാൻ ഉണർന്നത് പോലും അവളെ അറിയിക്കാൻ ഞാൻ തയ്യാറായിരുന്നില്ല പക്ഷെ അവളുടെ എല്ലാം ഏറ്റു പറഞ്ഞുകൊണ്ടുള്ള കരച്ചിലും കാലുപിടിച്ചു മാപ്പ് പറയുന്നതും കൂടി ആയപ്പോൾ എന്റെ നിയന്ത്രണം എല്ലാം നഷ്ടമായി കഴിഞ്ഞിരുന്നു.
ഞാൻ പെട്ടന്ന് ചാടി എഴുന്നേറ്റു…..
ഞാൻ എഴുന്നേറ്റത് കണ്ടിട്ടാവണം അവൾ എന്റെ അടുത്തുനിന്നു എഴുന്നേറ്റ് പുറത്തേക്ക് പോവാൻ ഒരുങ്ങി.
ഒരു പക്ഷെ അന്ന് അവൾ എല്ലാം മനസ്സിലാക്കി എന്നെ കാണാൻ വന്നപ്പോൾ എന്റെ മുന്നിലേക്ക് ആരും വരണ്ട എന്ന് പറഞ്ഞത് കൊണ്ടാവാം.
സത്യം പറഞ്ഞാൽ ഇപ്പോഴാണ് ഞാൻ അവളുടെ മുഖം മുഴുവനായും കാണുന്നത്.
ഇത്രയും നേരം ഒരു വശം തിരിഞ്ഞിരുന്നത് കൊണ്ട് മുഴുവനായും കണ്ടിരുന്നില്ല.
ഒരുപാട് കരഞ്ഞത് കൊണ്ടായിരിക്കണം അവളുടെ കണ്ണുകൾ ഉള്ളിലേക്ക് കഴിഞ്ഞിരുന്നു.
മുഖം ആകെ കരിവാളിച്ചു ആകെ ഒരു ഭ്രാന്തിയെ പോലെ.
എപ്പോഴും കൂടെ നടന്ന അവളെ അങ്ങനെ ഒരു അവസ്ഥയിൽ കണ്ടിട്ട് ഉള്ളിലെവിടെയോ ഒരു നീറ്റൽ.
ചങ്ക് തകരുന്നപോലെ…
ഞാൻ പോവാൻ ആയി തിരിഞ്ഞ അവളുടെ കയ്യിൽ കയറി പിടിച്ച ശേഷം അവളെ അവിടെ തന്നെ പിടിച്ചിരുത്തി.
ശേഷം അവളോടായി സംസാരിക്കാൻ തുടങ്ങി
ഞാൻ : എന്ത് കൊലമാണ് ഐഷു ഇത്? 😡
എന്താ നിനക്ക് പറ്റിയത്?
അവൾ : 😭😭😭😭