സോന : then നമ്മളിപ്പോൾ ഫ്രണ്ട്സ് ആണല്ലോ.. അത്കൊണ്ട് ഞൻ ഒരു ടിപ് പറയട്ടെ.. ഞാൻ: എന്ത് ടിപ്.. സോന: അതെ.. പെൺപിള്ളേരെ നോക്കുമ്പോ ഒരു മയത്തിനൊക്കെ നോക്കണം.. എനിക്ക് ഒന്നും മനസിലായില്ല. ഞാൻ അവളെ ഒരു നിമിഷം സംശയ ഭാവത്തിൽ നോക്കി. സോന: അല്ല.. നടക്കുമ്പോൾ അദ്വൈദ് എന്നോട് സംസാരിച്ചില്ലെങ്കിലും നല്ല സ്കാനിംഗ് ആയിരുന്നല്ലോ.. ഞാൻ അവളെ നോക്കിയത് അവള് കണ്ടിരുന്നു.. നാണം കെട്ടു. ഒള്ള പവർ എല്ലാം ഒരു നിമിഷംകൊണ്ട് ചോർന്ന് പോയി. എൻ്റെ മുഖത്തെ വളിച്ച ഭാവങ്ങൾ കണ്ടിട്ടാകണം, സോന വീണ്ടും സംസാരിച്ചു. ” അത് കുഴപ്പമില്ലന്നേ.. ഇത് ആദ്യമായിട്ടല്ലല്ലോ”.ഹി ഹി ഹി ഞാൻ: അത്.. സോറി.. അറിയാണ്ട് നോക്കിപ്പോയതാ.. സോന: ഹേയ് സോറി ഒന്നും വേണ്ട.. എന്തായാലും പറഞ്ഞ സ്ഥിതിക്ക് വരവ് വെച്ചിരിക്കുന്നു. എൻ്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടാക്കാൻ ഞാൻ അൽപ്പം പാടുപെട്ടു.
” ആദീ…..” കിച്ചണിൽ നിന്നും മിസ്സിൻ്റെ വിളി. സോനയെ ഒന്ന് നോക്കിയിട്ട് ഞാൻ സോഫയിൽ നിന്ന് എഴുന്നേറ്റു. മിസ്സ്: ” ടാ വേണ്ടാ.. ഞാൻ ചുമ്മാ വിളിച്ചതാ…” എഴുന്നേറ്റതിൻ്റെ ഇരട്ടി സ്പീഡിൽ ഞാൻ സോഫയിലേക്ക് അമർന്നു . സോന: അദ്വൈദിനെ മിസ്സ് ഇപ്പൊ എന്താ വിളിച്ചത്? ഞാൻ: ഹൊ.. അതോ. ആദി.. ഇവിടെല്ലാരും എന്നെ അങ്ങനെയാ വിളിക്കുന്നത്. സോനയും വേണമെങ്കിൽ അങ്ങനെ വിളിച്ചോ. സോന: ആദി.. it’s better. ഞാൻ: ഹാ .. മിസ്സിനോടും ഞാൻ ഇത് പോലെ പറഞ്ഞ് കൊടുത്തതാണ്. ഇപ്പൊ സ്കൂളിൽ മാത്രേ ഉള്ളു അദ്വൈദ്. സോന: സത്യത്തിൽ നിങ്ങളെ ഇപ്പൊ കണ്ടാൽ ടീച്ചറും സ്റുടെൻ്റും ആണെന്ന് പറയില്ലകേട്ടോ.
എൻ്റെ നെഞ്ചിടിപ്പ് ഒന്ന് കൂടി.. ഇനി ഇവൾക്ക് വല്ലോം മനസ്സിലായോ.
ഞാൻ: പി..പിന്നെ. ആരാണെന്ന് പറയും സോന: like … Brother and sister.. അല്ലെങ്കിൽ best friends… ആർക്കും അങ്ങനൊരു സംശയം തോന്നും. ഞാൻ: ഹാ.. മിസ്സിന് ഞാൻ ഒരു അനിയനെ പോലാ.
മിസ്സ് പെട്ടന്ന് അടുക്കളയിലെ നിന്ന് ജ്യൂസ് നിറച്ച ഗ്ലാസുകളുമായി വന്നു.