പ്രിയം പ്രിയതരം 6 [Freddy Nicholas]

Posted by

രണ്ട് ദിവസത്തിനു ശേഷം രാത്രി ശ്രീ നിലയത്തിലേക്ക് പോയ ഞാൻ അപ്രതീക്ഷിതമായി പ്രിയയെ കണ്ടു മുട്ടി.

വിരുന്ന് വന്ന അപ്പച്ചീടെ മൂത്ത മോളും അതിന്റെ കൊച്ചും ആ വീട്ടിൽ കിടന്ന് വിളയാടുന്നത് ഞാൻ കണ്ടു. വരാന്തയിലെ ലൈറ്റ് ഓഫാക്കിയിട്ടുണ്ട്.

ഞാൻ വരാന്തയിലെ ചാരുപടിയുടെ ഏറ്റവും അറ്റത്തെ മൂലയിൽ സ്ഥാനം പിടിച്ചു. മൊബൈലിൽ കുത്തിക്കുറിച്ച് കൊണ്ടിരുന്നപ്പോൾ പ്രിയ വന്ന് തലകാണിച്ചു.

ഞാൻ : ഹാ… എന്താടോ…?? താനിവിടെതന്നെ ഉണ്ടായിരുന്നോ…?? ഞാൻ കരുതി കുവൈറ്റിലേക്ക് തിരിച്ചു പോയീന്ന്…

പ്രിയ : നിങ്ങളോടൊന്നും പറയാതെയോ…??

ഞാൻ : രണ്ടുമൂന്നു ദിവസമായിട്ടു ഔട്ട് ഓഫ് കവറേജ് ആണല്ലോ… എന്തുപറ്റി.?? കെട്ടിയോന്റെ വീട്ടിൽ പോയോ…???

പ്രിയ : മ്മ്ച്… എയ്… ഞാനിവിടൊക്കെത്തന്നെ ഉണ്ടായിരുന്നു…

ഞാൻ : പിന്നെന്താ പുറത്തൊന്നും കണ്ടില്ല.

പ്രിയ : ആരെയും കാണണ്ടന്ന് കരുതി ഞാനെന്റെ മുറിയിൽ തന്നെ ഉണ്ടായിരുന്നു.

ഞാൻ : എന്തേ ഇനി സുരേഷേട്ടനുമായിട്ട് വഴക്കടിച്ചോ…??

പ്രിയ : മ്മച്ച്…. ഒന്നുല്ല്യാ..

ഞാൻ : ആഹ്… ഇതെന്താ… ഒന്നരയും മുണ്ടും, ഗോപിക്കുറിയും…?? അമ്പലത്തി പോയോ..??

പ്രിയ : മ്മ്മ്…. അതേ, അമ്മേടെ പേരിൽ ഒരു വഴിപാടുണ്ടായിരുന്നു. കൂട്ടിന് അപ്പച്ചീടെ മോളും കൊച്ചു ഉണ്ടായിരുന്നു.

ഞാൻ : വൗ… സൂപ്പർ… ഈ ഇന്നാരായും മുണ്ടും നന്നായി ചേരുന്നുണ്ട് തനിക്ക്, ഒരു പത്ത് വയസ്സ് കുറഞ്ഞിട്ടുമുണ്ട്.

പ്രിയ : മ്മ്മ്… മ്മ്മ്… മതി മതി, ചോര തീരാറായി… പകലായിരുന്നെങ്കിൽ ഓന്ത് ഓടിയൊലിച്ചേനെ.

ഞാൻ : എടീ പെണ്ണേ… സൗന്ദര്യം കണ്ടാസ്വദിക്കാനുള്ളതാണ്. പുരുഷന് അതിനുള്ള സ്വാതന്ത്ര്യവുമുണ്ട്. അല്ലങ്കി തനിക്കൊരു ബുർഖ വാങ്ങിച്ചിട്ടൂടെ..?? ആരും ചോര കുടിക്കുമെന്ന പേടിയും വേണ്ട.

പ്രിയ : മ്മ്മ്… മതി… അത്താഴം കഴിച്ചതാണോ…??

ഞാൻ : ഉവ്വ്… കഴിച്ചു.

ഞാൻ : ദേ…. ഇങ്ങോട്ട് വാ… അന്ന് രാത്രി ഞാനായിട്ട് അറിഞ്ഞുകൊണ്ട് സംസാരിച്ച കാര്യമല്ല അത്, കേട്ടോ… അപ്പച്ചിയും, ഇളയമ്മയും കൂടി പ്ലാൻ ചെയ്ത പരിപാടിയാണ്. നിന്നെക്കൊണ്ടു മാപ്പ് പറയിപ്പിക്കൽ.

പ്രിയ : അതിന് ഞാൻ എതിരൊന്നും പറഞ്ഞില്ലല്ലോ.? ഞാൻ സ്വമനസ്സാലെ തന്നെ പറഞ്ഞതാണ് മാപ്പ്.

Leave a Reply

Your email address will not be published. Required fields are marked *