എന്റെ കരങ്ങളുടെ മൃദു സ്പർശം ഏറ്റപ്പോൾ അവൾ ഒന്ന് തിരിഞ്ഞു നോക്കി. ഈർപ്പമുള്ള ആ ചുണ്ടുകൾ വിടർത്തി ഒന്ന് മനോഹരമായി പുഞ്ചിരി തൂകി.
അവളുടെ കണ്ണുകളിലെ തിളക്കം മൂകമായ ഭാഷയിൽ അപ്പോഴും എന്നോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.
പ്രിയ മെയിൻ ഡോറിന്റെ സാക്ഷ ഇടുന്നതിനു മുൻപ് എന്റെ കണ്ണുകളിലേക്ക് നോക്കി മൂകമായി എന്തോ പറഞ്ഞു.
ഞാൻ ഓഫീസ് റൂമിന്റെ ഔട്ട് ഡോറിലൂടെ എന്റെ മുറിയിലേക്ക് കയറി കതകടച്ചു കുറ്റിയിട്ടു.
കുറച്ചുനേരം കൊണ്ട് തന്നെ എല്ലാവരുടെയും ശബ്ദവും കെട്ടടങ്ങി. എല്ലാവരും നിദ്രയുടെ ആഴങ്ങളിൽ ഒളിച്ചു.
അല്ല…. ഇത് എന്തൊരു മാറിമായമാണ് കർത്താവേ… കഴിഞ്ഞ നാൾ രാത്രി എന്നെ ഫോൺ വിളിച്ച് ലാത്തിയടിച്ചും, കത്തിവച്ചും എന്നെ വട്ടം ചുറ്റിച്ച വികാരജീവിയായ അതേ പ്രിയ തന്നെയാണോ കുറച്ചു മുൻപ് എന്നോട് ഇരുന്ന് സംസാരിച്ചത്…???
അതോ, ഞാൻ ഇന്ന് കള്ളുകുടിച്ചു…?? എയ്… ഇല്ല.. പിന്നെ എന്താണാവോ…?
ആഹ്…. ദൈവത്തിന്റെ വികൃതികൾ… അല്ലാതെന്താ പറയുക.
ഞാൻ എന്റെ പ്രാർത്ഥനയും കഴിഞ്ഞ്, മൊബൈലിൽ കുറച്ചു നേരം കുത്തി കളിച്ചു. ഉറക്കിന്റെ ലാഞ്ചന കണ്ണുകളിൽ തലോടിയപ്പോൾ ഞാൻ അതിനെ അടുത്തുള്ള മേശപ്പുറത്തു വച്ചു.
ഒരു അര മണിക്കൂറിനുള്ളിൽ എന്റെ ഫോണിന്റെ വൈബ്രേറ്റർ മുഴങ്ങി.
ഒരു ടെക്സ്റ്റ് മെസ്സേജ് ആണ്…
I’m sleepless here, because My door is lockless…..💕💘
PRK
തുടരും…….
N:B കഥ നന്നാക്കണമെങ്കിൽ നിങ്ങളുടെ വിലയേറിയ കമെന്റുകൾ പ്രതീക്ഷിക്കുന്നു.
ഫ്രഡ്ഡി നിക്കോളാസ്.