♥സഖി 5♥
Sakhi Part 5 | Author : Sathan
[ Previous Part ] [ www.kkstories.com ]
കഴിവതും പേജ് കൂട്ടാൻ ശ്രമിക്കുന്നുണ്ട്. മൈൻഡ് അത്രക്ക് ക്ലിയർ അല്ലാത്തത്കൊണ്ട് എഴുത്തിൽ അതിന്റേതായ പോരായ്മകൾ ഉണ്ടാവും. മറ്റുഭാഗങ്ങൾക്ക് ലഭിച്ച സപ്പോർട്ട് ഈ ഭാഗത്തിനും ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. ബാക്കി കഥയിൽ കാണാം കേട്ടോ
സഖി 5
by സാത്താൻ
ഐഷുവിന്റെയും ചെറിയച്ഛന്റെയും നിർബന്ധത്തിനും വാശിക്കും വഴങ്ങി ഞാൻ അവരോടൊപ്പം ചെറിയച്ഛന്റെ വീട്ടിലേക്ക് യാത്രയായി.
ഏകദേശം 7 മണിയോട് അടുപ്പിച്ചാണ് ഞങ്ങൾ അവിടെ എത്തിയത്.
ഞങ്ങളെയും കാത്തുകൊണ്ട് സിറ്റ് ഔട്ടിൽ തന്നെ മാലതി ആന്റി (ചെറിയമ്മ ) ഉണ്ടായിരുന്നു.
അവർക്കും പണ്ടുമുതലേ എന്നെ വലിയ കാര്യമായിരുന്നു.
അന്നത്തെ ദിവസം എല്ലാവരും തള്ളിപ്പറഞ്ഞപ്പോൾ പോലും സഹതാപത്തോടെ എന്നെ ഒന്ന് നോക്കിയത് പോലും ആന്റി മാത്രമായിരുന്നു.
ഇപ്പോൾ ഒരു വർഷത്തിന് മുകളിൽ ആയിരിക്കുന്നു ആന്റിയെ കണ്ടിട്ട് അല്ല ഇവരെ എല്ലാവരെയും കണ്ടിട്ട് തന്നെ അത്ര കാലം ആയിരിക്കുന്നു.
അവസാനമായി എല്ലാ സത്യങ്ങളും പുറംലോകം അറിഞ്ഞ ആ ദിവസം കോടതിയിൽ വെച്ച് കണ്ടതാണ്.
എന്നെ കണ്ടതും ആന്റി എന്റെ അരികിലേക്ക് ഓടി വന്നു.
ആന്റി : എന്താ വിഷ്ണു ഇത് എന്ത് കോലം ആണ് കുഞ്ഞേ ഇത്?
ഞാൻ : അത് ഒന്നുമില്ല ആന്റി… ഞാൻ ഇങ്ങനെയൊക്കെ
ആന്റി : എന്ത് ഒന്നുമില്ല എന്ന് എന്ത് ഐശ്വര്യം ആയിരുന്നു എന്റെ കുഞ്ഞിനെ കാണുവാൻ ഇപ്പോഴോ ഏതോ ഭ്രാന്തന്മാരെ പോലെ
കുഞ്ഞുപോയി ഒന്ന് ഫ്രഷ് ആയി വാ ആന്റി കഴിക്കാൻ എന്തേലും എടുക്കാം.
ഞാൻ : എനിക്ക് വിശപ്പില്ല ആന്റി……