പെൺ വിഷയത്തിൽ മന്ത്രി റഹിമാന്റെ താല്പര്യം പരസ്യമായൊരു രഹസ്യമായിരുന്നു. അതുകൊണ്ടു തന്നെ മന്ത്രി തിരിച് പോകുന്നതിനു മുൻപ് സ്ത്രീകളുടെ പദയാത്ര നയിക്കാൻ തുടങ്ങിയ ജീനയെ അഭിനന്ദിച്ചു തോളിൽ തട്ടിയപ്പോൾ, ഒരു തട്ട് ദിശ മാറി അവളുടെ മുലയിൽ കൊണ്ടത് ചില പാർട്ടിക്കാർക്ക് അബദ്ധമായി തോന്നിയില്ല. അവർ പരസ്പരം നോക്കി അടക്കിചിരിച്ചു . 18 കാരി ആയ അവളുടെ മകളെ അപ്പോഴാണ് മന്ത്രി കണ്ടത്. നടി മിവേത തോമസിന്റെ ലുക്ക് ഉള്ള ഉണ്ടപ്പാറുവിനെ കണ്ട മന്ത്രി കവിളിൽ തട്ടി അനുമോദിച്ചു. രണ്ടു പേരെയും ഒന്ന് കണ്ണുകൊണ്ട് കാര്യമായി ഗൗനിച്ച ശേഷമാണ് മന്ത്രി സ്ഥലം വിട്ടത്.
” വൈശിക തന്ത്രമനുസരിച്ചു ലക്ഷണം ഒത്ത രണ്ട് ഉരുപ്പടികൾ ” എന്ന് തന്റെ പി എ കൃഷ്ണനോട് പറഞ്ഞു ചിരിച്ചാണ് മന്ത്രി ചുരം ഇറങ്ങിയത്.
മന്ത്രി പോയ ശേഷം ജനങ്ങൾ ജീനയെ അടുത്ത പഞ്ചായത്ത് പ്രസിഡന്റാക്കണം എന്ന് അടക്കം പറഞ്ഞത് , സ്ഥലത്തെ പ്രധാന ദിവ്യനും പഴയ പഞ്ചായത് പ്രസിഡന്റും മണ്ഡലം പ്രസിഡന്റും ആയ തോമസ് പള്ളിക്കലിന് അത്ര പിടിച്ചില്ല. ജീനയും മാർക്കോസും മകൾ ഡേയ്സിയും അവിടെ സ്ഥലം വാങ്ങി താമസം തുടങ്ങിയപ്പോൾ നല്ല ബന്ധം ആണ് ഉണ്ടായിരുന്നത് . പക്ഷെ റിസോർട്ടിന്റെ അവസാന ഘട്ടം ആയപ്പോൾ മാർക്കോസും തോമസും തമ്മിൽ തെറ്റി. അത് മാർക്കോസിന്റെ സ്ഥിരം സ്വഭാവം ആയിരുന്നു. അയാളുടെ മുഷ്കൻ സ്വഭാവം ഒരുപാട് നഷ്ടങ്ങൾ ജീനക്കും മകൾക്കും വരുത്തിയിട്ടുണ്ട്.
ഏറ്റവും വലിയ നഷ്ടം അവളുടെ കുടുംബം തന്നെ ആയിരുന്നു. അവളുടെ കൗമാരകാലത്തു തുടങ്ങിയ പ്രണയമായിരുന്നു അവരുടേത് . കല്യാണപ്രായമാകുന്നതിന് മുൻപ് തന്നെ ജീന ഗർഭിണി ആയി. മാർക്കോസിനെ ഇഷ്ടമല്ലാതിരുന്ന അവളുടെ അപ്പച്ചൻ വേറെ വഴി ഇല്ലാതെ ആണ് കല്യാണം നടത്തിയത്. കാലംതെറ്റിയുള്ള പ്രസവം നാട്ടുകാർ അറിയാതെയിരിക്കാൻ ഇല്ലാത്ത പണമുണ്ടാക്കി ഗൾഫിലേക്ക് അവരെ നാടുകടത്തി. കാര്യമായ സാമ്പത്തികശേഷി ഇല്ലാതിരുന്ന മാർക്കോസ് അമ്മയെ ഒറ്റയ്ക്കാക്കി പഴയ ഡിഗ്രി സർട്ടിഫിക്കറ്റുമായി വീട് വിടാൻ നിർബന്ധിതൻ ആയി.ദുബായിയിൽ ജീനയുടെ അപ്പച്ചന്റെ സുഹൃത്തിന്റെ കമ്പനിയിൽ ജോലി കിട്ടി. 15 വർഷം അവിടെ ജീവിച്ചെങ്കിലും ഭാര്യവീട്ടുകാരുടെ ഔദാര്യംകൊണ്ട് ജോലിയും ജീവിതവുമാണ് തന്റേതെന്ന അപകർഷതാബോധം മാർക്കോസിനെ പിടികൂടിയിരുന്നു. അത് ഊട്ടിയുറപ്പിക്കുന്ന തരത്തിലാണ് ജീനയുടെ വീട്ടുകാർ അവനോട് പെരുമാറുകയും ചെയ്തത് .സ്വന്തമായി എന്തെങ്കിലും ചെയ്തു കാശ് ഉണ്ടാക്കാൻ അയാൾക്ക് വല്ലാത്ത ആഗ്രഹം ആയിരുന്നു .അത്യാവശ്യം നല്ല ബാങ്ക് ബാലൻസ് ആയപ്പോൾ 17 വർഷത്തിന് ശേഷം മാർക്കോസ് നാട്ടിലേക്ക് തിരിച്ചു വന്നു . അയാൾ ജീനയുടെ വീതത്തിനായി വീട്ടിൽ പോയി തർക്കിച്ചു. സാമ്പത്തികമായി അല്പം പ്രശ്നത്തിലായിരുന്ന ജീനയുടെ അപ്പച്ചൻ കുറച്ചു സാവകാശം അവനോട് ചോദിച്ചു. അതിനു കേസ് കൊടുത്താണ് മാർക്കോസ് പ്രതികരിച്ചത്. മാർക്കോസിന്റെ വാശിയിൽ പരസ്യമായി എതിർപ്പ് കാണിക്കാത്ത ജീനയുടെ സമീപനം ജീനയുടെ ആവശ്യപ്രകാരം ആണ് ഈ കേസ് എന്ന നിഗമനത്തിലാണ് അവളുടെ വീട്ടുകാരെ എത്തിച്ചത്. വാസ്തവത്തിൽ അവളുടെ എതിർപ്പിനെ അയാൾ അവഗണിക്കുകയായിരുന്നു. മാർക്കോസിന്റെ ‘അമ്മ മകനെ കാണാൻ കഴിയാതെ മരിച്ചതിന്റെ ഉത്തരവാദി തന്റെ അപ്പച്ചനാണെന്ന് മാർക്കോസ് വിശ്വസിക്കുന്നതായി അവൾക്കു അറിയാമായിരുന്നു.അവർ ഗൾഫിലേക്ക് തിരിച്ചു, അധികം കഴിയാതെ മാർക്കോസിന്റെ അമ്മക്ക് ഡെങ്കിപ്പനി പിടിപെട്ടിരുന്നു. തിരിച്ചു വരാൻ പണം തികയാതിരുന്ന മാർക്കോസിന് പണം കൊടുത്തില്ലെന്ന് മാത്രമല്ല മാർക്കോസിന് ജോലി കൊടുത്ത അയാളുടെ സുഹൃത്തിനോട് പണം കൊടുക്കരുതെന്ന് വിലക്കുകയും ചെയ്തു.എട്ടുംപൊട്ടും തിരിയാത്ത തന്റെ ഒറ്റമകളെ വെടക്കാക്കി അടിച്ചു മാറ്റിയതിനോടുള്ള പ്രതികാരം ആയിരുന്നു അത് . കാലങ്ങൾക്കു ശേഷം ഒരു സായാഹ്നത്തിലെ വെള്ളമടിയിൽ പൂസായ ആ സുഹൃത്ത് തന്നെ അത് മാർക്കോസിനോട് വെളിപ്പെടുത്തി. അന്ന് മുതൽ ഉള്ളിൽ ഒരു കനൽ എരിയുകയായിരുന്നു .