ഞാനും സഖിമാരും 12 [Thakkali]

Posted by

അപ്പോഴേക്കും വോയിസ് കോൾ വന്നു

“അയ്യോടാ മോനേ നിന്റെ കൈ വേദന മാറിയോ? ഞാൻ മറന്നുപോയി”

“അത് കുറഞ്ഞു ചേച്ചി..”

ഒരു തുടക്കം കിട്ടുന്നില്ല..

“പിന്നെന്താ വിശേഷം?”

“എന്ത് വിശേഷം ചേച്ചി.. ഇന്ന് ചേച്ചിയുടെ ശബ്ദം നല്ല ക്ലിയർ ഉണ്ട് മുന്നിൽ നിന്ന് വർത്തമാനം പറയുന്ന പോലെ.. വീഡിയോ കൂടി ഉണ്ടെങ്കില് ശരിക്കും മുന്നിൽ നിന്ന് സംസാരിക്കുന്ന പോലെ ഉണ്ടാവുമായിരുന്നു..

“ഹമ് അതേ.. ഇന്ന് നല്ല ക്ലിയർ ഉണ്ട് “

അപ്പോ വീഡിയോ കോൾ വിളിക്കുമെന്ന് പ്രതീക്ഷിച്ചു കുറച്ചു നേരം അതുമിതും പറഞ്ഞു നിന്ന്.. ആള് അത് നൈസ് ആയിട്ട് ഒഴിവാക്കി..

വീണ്ടും അങ്ങോട്ട് അതിനെ പറ്റി ചോദിക്കാൻ ഒരു അവസരവും ആ പെണ്ണുമ്പിള്ള തരുന്നില്ല, അതോടെ ഒരു കാര്യം മനസ്സിലായി.. ആള് പഠിച്ച കള്ളിയാണ് പൊക്കി നിർത്തുക മാത്രമേ ഉള്ളൂ.. എന്നാലും ഞാൻ അങ്ങിനെ വിട്ടു കൊടുക്കില്ല മനകോട്ട കെട്ടൽ തല്ക്കാലം ഒന്ന് നിർത്തി. ഒരു പെണ്ണിന്റെ ശബ്ദം കേൾക്കുക എന്ന സുഖത്തിലേക്ക് മാത്രം എന്റെ മനസ്സിനെ ഞാൻ അടക്കി.

ഇടക്ക് ടീനേച്ചയിക്കും ജോൺസിയേച്ചിക്കും മെസേജ് അയച്ചിട്ടു.. ഫ്രീ ആകുമ്പോ അവർ അതിനു റിപ്ലൈ ചെയ്യും..

കുറച്ചു കഴിഞ്ഞപ്പോ പ്രിയയോട് അവള് ഇങ്ങോട്ട് പറയുന്നതിന് മുന്നേ തന്നെ ഞാൻ ഉറക്ക് വരുന്നേന്ന് പറഞ്ഞു കോൾ കട്ട് ചെയ്തു. .. .. ..

ശരിക്കും ഉറക്ക് വരുന്നില്ല ..ഒറ്റയ്ക്ക് ആയിട്ട് വല്ലാത്ത മടുപ്പ്..   അപ്പോ മനസ്സ് @@മ $ൻ നിനക്ക് അഹങ്കാരം കൊണ്ടല്ലേ കുറച്ചു നേരം കൂടി ആ പെണ്ണിനോട് കിണുങ്ങി കൊണ്ടിരുന്നൂടായിരുന്നോ????,,,

അവസാനം തിരിഞ്ഞും മറഞ്ഞും കിടന്നു ഉറങ്ങിപ്പോയി പക്ഷേ എന്നത്തേതിനേക്കാളും മുന്നേ എഴുന്നേറ്റു. ഞാൻ വായും മുഖവും കഴുകി വീടും പൂട്ടി എന്റെ വീട്ടിലേക്ക് പോയി.. അമ്മ എന്നെ ഇത്ര നേരത്തെ കണ്ട് അതിശയത്തോടെ നോക്കി.. അപ്പോഴാണ് ചെറിയമ്മ എഴുന്നേറ്റ് വന്നത് 2 പേരെയും കണ്ടപ്പോ മനസ്സിന് ഒരു ആശ്വാസം. മോനേ നോക്കിയപ്പോ വല്യച്ഛനും മോനും നേരത്തെ പറമ്പിൽ എത്തിയിരുന്നു.

അങ്ങിനെ ദിവസങ്ങള് വിശേഷങ്ങൾ ഒന്നുമില്ലാതെ കടന്നു പോയി.. വെള്ളിയാഴ്ച ആയി അച്ഛൻ പോയി.. ചെറിയമ്മയുടെ ചേട്ടനും ഭാര്യയും വന്നിരുന്നു യാത്രയാക്കാൻ..   ചേട്ടൻ ഭാര്യവീട്ടിൽ താമസിച്ചു ഞായറാഴ്ച പോകുമ്പോ ചെറിയമ്മയെ കൂട്ടും.. റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോ എല്ലാവർക്കും ഒരു മൂകത ആയിരുന്നു.. പക്ഷേ പിറ്റേന്നാവുമ്പോഴേക്കും അമ്മ നോർമലായി.. അച്ഛൻ എത്രയോ കാലം അമ്മയെ വിട്ടു നിന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *