അമ്മയോട് ഡോക്ടർ “വേണു വിളിച്ചിരുന്നോ?”
“നേരത്തെ വിളിച്ചിരുന്നു.”
കുറച്ചു നേരം ഡോക്ടര് അമ്മയോടും എന്നോടും സംസാരിച്ചു..
എനിക്ക് എന്നിട്ടും റിലേ കൃത്യമായി കിട്ടിയില്ല.. ഡാന്സ് കളിച്ച അമ്പിളി ചേച്ചി എവിടെ? ആകെ മൊത്തം കൺഫ്യൂഷൻ വീണ്ടും കണ്ണടച്ച് ഉറങ്ങി പ്പോയി. പിന്നെ കണ്ണ് തുറന്നു നോക്കുമ്പോള് അമ്മ എന്റെ അടുത്തിരുന്ന് തല തഴുകുന്നു.. ഒരു നഴ്സ് ബി പി നോക്കുന്നുണ്ടായിരുന്നു. അന്നേരം ആയിരിക്കും ഉറക്കം ഞെട്ടിയത്. ഒരു കൊച്ചു സുന്ദരിയാണ് എന്നോട് ചിരിച്ച് കൊണ്ട് “നല്ലോണം ഉറങ്ങിയോ?” ഞാൻ തലയാട്ടി, പക്ഷേ തല ആടിയോ എന്നറിയില്ല.. എനിക്ക് എനേർജി ഇല്ലാത്ത പോലെ.
മുഖത്ത് ഉണ്ടായിരുന്ന ഓക്സിജൻ മാസ്ക് മാറ്റിയിട്ടുണ്ട്. ഒരു 2 മിനിറ്റ് കഴിഞ്ഞപ്പോ എനിക്ക് ലേശം വെളിപാട് ഉണ്ടായി. പക്ഷേ വായ ഒക്കെ ഡ്രൈ ആയിട്ട് സംസാരിക്കാൻ ഒന്നും പറ്റുന്നില്ല. അത് മനസ്സിലാക്കിയ പോലെ ആ മാലാഖ വേഗം പോയി ഒരു ഗ്ലാസ്സ് വെള്ളവും 2-3 ഗുളികയും എടുത്തു വന്നു എന്നെ ബാക്ക് റസ്റ്റ് ഉയർത്തി ചാരി ഇരുത്തി ഗുളിക തന്നു.. കിടക്കാൻ തോന്നുമ്പോ വിളിച്ചാല് മതി എന്നു അമ്മയോട് പറഞ്ഞു അവള് പോയി.
ചുവരിൽ ക്ലോക്ക് നോക്കിയപ്പോൾ സമയം 10:45 മുറിയിൽ വെളിച്ചം കണ്ടത് കൊണ്ട് രാത്രി ആണെന്ന് മനസ്സിലായി. ഇപ്പോ നാവ് അനക്കാൻ പറ്റുന്നുണ്ട്. മെല്ലെ അമ്മയെ വിളിച്ചു. അമ്മ കുറച്ചു അടുത്തേക്ക് നീങ്ങി ഇരുന്നു. അമ്മയുടെ കയ്യില് ഫോണുണ്ടായിരുന്നു. സംസാരിക്കാൻ തുടങ്ങിയപ്പോ അച്ഛൻ ആണെന്ന് മനസ്സിലായി.
അമ്മ ഫോൺ എനിക്ക് തന്നു. അച്ഛൻ ബുദ്ധി മുട്ടിക്കേണ്ട എന്നു വിചാരിച്ചു ആണോ എന്നറിയില്ല കൂടുതല് സംസാരിച്ചില്ല.. അമ്മ സംസാരിച്ചു വച്ചു. അത് കഴിഞ്ഞു ചെറിയമ്മയെ വിളിച്ചു . എനിക്ക് അധികം സംസാരിക്കാൻ പറ്റുന്നില്ല.. അമ്മ തന്നെ സംസാരിച്ചു, പിന്നെ അമ്പിളി ചേച്ചിയും വിളിച്ചു.. ആ വിളി ഒരു പുതിയ കൂട്ട് കെട്ടിന്റെ തുടക്കമായിരുന്നു എന്നു ഞാൻ പിന്നെയാണ് അറിഞ്ഞതു.
കുറച്ചു നേരം അങ്ങിനെ ഇരുന്നപ്പോൾ അമ്മ എന്നോട് കിടക്കണോ എന്നു ചോദിച്ചു.. “ഇപ്പോ വേണ്ടാ കുറച്ചു കഴിയട്ടെ”.