ഞാനും സഖിമാരും 12 [Thakkali]

Posted by

അന്ന് രാത്രി അമ്മ എവിടെയാ കിടന്നത് എന്നു ഓർമ്മയില്ല ഞാൻ എഴുന്നേൽക്കുന്നതിന് മുന്നേ അമ്മ എണീറ്റരുന്നു. രാവിലെ മിനി ഡോക്ടർ വന്നു, അമ്മ എന്റെ ശരീരത്തിലെ തിണർപ്പ് മാറാത്തത് പറഞ്ഞു,

“അതിനു മരുന്ന് ഉണ്ടല്ലോ, നല്ലോണം കുറഞ്ഞില്ലേ?”

“ദേഹത്ത് കുറഞ്ഞു തുടയില് ഉള്ളത് കുറഞ്ഞില്ല” അതും പറഞ്ഞു അമ്മ പുതപ്പ് നീക്കി കാണിച്ചു കൊടുത്തു, അപ്പോഴാണ് അങ്ങിനെ ഒരു സംഭവം അവിടെ ഉള്ളത് ഞാൻ അറിഞ്ഞതു, മരുന്നിന്റെ ആണോ എന്നറിയില്ല, എനിക്ക് വേദന ഒന്നും അറിയുന്നുണ്ടായിരുന്നില്ല

“അതു കുറച്ചു സമയം എടുക്കും, അവിടെ ഓൾറെഡി കുറച്ചു ഇൻഫേകടെഡ് ആയിരുന്നല്ലോ, ഇവിടുന്നു പോയാലും കുറച്ചു ദിവസം  അണ്ടർ വെയർ ഇടേണ്ട.. പാൻറ്ഉം ഇടേണ്ട അവിടെ മുന്നേ  തൊലി ഉരഞ്ഞു പോയത് കൊണ്ട് പുതിയ തൊലി വരുന്നുണ്ട് അതിനു അധികം കട്ടിയില്ലാത്തത് കൊണ്ട് വീണ്ടും ഇളകാൻ സാധ്യത ഉണ്ട്, ഞാൻ ഒരു ഓയിന്മെന്റ് കൂടി എഴുതുന്നുണ്ട് വേഗം തന്നെ ശരിയാവും”

“ഈ ട്യൂബ്?”

“അത് എപ്പോ വേണേമെങ്കിലും മാറ്റാം, പക്ഷേ കുറച്ചു കൂടി ഒന്ന് ഉഷാറാവട്ടെ എന്നു അച്ഛൻ പറഞ്ഞു വലിയ സഹായം ഇല്ലാതെ ബാത്രൂമിലേക്ക് നടക്കാൻ ആയാൽ മാറ്റുന്നതായിരിക്കും നല്ലത് ”

ഡോക്ടർ പോയി കുറച്ചു കഴിഞ്ഞു അമ്പിളിയേച്ചി വന്നു. അമ്മ വാതിലിന്റെ അടുത്ത് ഉണ്ടായിരുന്നു,, അവർ അവിടുന്ന് മെല്ലെ സംസാരിച്ചു അകത്തു കയറുമ്പോഴേക്കും ഞാൻ മയക്കം അഭിനയിച്ചു കിടന്നു.. എന്നാലേ അവർ ഓപ്പൺ ആയി സംസാരിക്കൂ.. അത് കേൾക്കുക എന്നത് മാത്രമാണ് ഇപ്പോ ഉള്ള എൻറർടെയ്ൻമെൻറ്.

“ഉറങ്ങിയോ? എങ്ങിനെ ഉണ്ട്?” അമ്പിളിയേച്ചി വന്നാപ്പാടെ അമ്മയോട് എന്നെ പറ്റി ചോദിച്ചു.

“ഇന്ന് കുറച്ചു വ്യത്യാസം തോന്നുണ്ട്, നിന്നെ കാണാഞ്ഞിട്ട് ഞാൻ എന്ത് പറ്റി എന്നു വിചാരിച്ചു ഇരിക്കുവായിരുന്നു.”

“ഞാൻ ഇന്ന് ലേശം വൈകി, പിന്നെ മിനി ഇവിടെ വന്നു പോയി അല്ലേ ഞാൻ അവളെ കാണാൻ അവിടെ നിന്ന്, കണ്ട് കാര്യങ്ങൾ ചോദിച്ചു  പ്രശ്നമൊന്നുമില്ല, ഇവിടുന്നു പോകുമ്പോഴേക്കും ശരിയാകും എന്നാണ് പറഞ്ഞത്,,, ബോഡി വീക്ക് ആയിട്ടായിരിക്കും  പേടിക്കാനൊന്നുമില്ല എന്നു പറഞ്ഞു”

Leave a Reply

Your email address will not be published. Required fields are marked *